Header Ads

  • Breaking News

    കാസർകോടിന് വെന്റിലേറ്ററുമായി സുരേഷ് ഗോപി;അച്ഛൻ ചെയ്യുന്ന പല കാര്യങ്ങളും സമൂഹം ചർച്ച ചെയ്യുന്നില്ല:ഗോകുൽ സുരേഷ്


    സുരേഷ് ഗോപിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്ന ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് അതിനോടുള്ള തന്റെ പ്രതികരണം അറിയിക്കുകയാണ് മകൻ ഗോകുൽ സുരേഷ്. തന്റെ അച്ഛൻ ചെയ്യുന്ന പല നല്ല പ്രവർത്തികളും ചിലർ കാണാതെ പോകുന്നു എന്നും ചിലർ മനപ്പൂർവ്വം മറക്കുന്നു എന്നും ഗോകുൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. സുരേഷ് ഗോപിയുടെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു എന്നും ഗോകുൽ പറയുന്നുണ്ട്.

    ഗോകുൽ സുരേഷ് പങ്കുവച്ച കുറിപ്പിൽ നിന്ന്

    കോവിഡ് 19 രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസർഗോഡ് ജില്ലയ്ക്ക് 3 വെൻറിലേറ്ററുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താൻ ആവശ്യമായ മൊബൈൽ എക്സ് റേ യൂണിറ്റും അനുവദിച്ച് ശ്രീ സുരേഷ് ഗോപി എം.പി.

    പത്ത് വർഷങ്ങൾക്കു മുമ്പ് എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാൻ മുന്നോട്ട് വന്നതു മുതൽ ഇന്ന് കൊറോണ മഹാമാരി കാസർകോട്ടുകാരെ വിഷമത്തിലാക്കിയപ്പോൾ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്.’

    മാർച്ച് അവസാനം കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങൾക്ക് സാമ്പത്തിക സഹായമായി കാസർകോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസർകോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താൻ ആവശ്യമായ മൊബൈൽ എക്സ്റേ യൂണിറ്റും അനുവദിച്ചു.

    അതും കഴിഞ്ഞ് ഏപ്രിൽ അഞ്ചാം തിയതി കാസർകോട്ട് ജില്ലയിൽപെട്ട ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളിൽ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകൾ നേരിട്ടപ്പോഴും കാസർകോട്ടിന് കൈത്താങ്ങായി സുരേഷേട്ടൻ കൂടെയുണ്ടാകാറുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad