Header Ads

  • Breaking News

    അമിതാഭ് ബച്ചൻ ഹിന്ദിയിൽ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹിച്ച മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം !!


    മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് കഥാപാത്രത്തെ ചെയ്യാൻ ആഗ്രഹിച്ച അമിതാബ് ബച്ചൻ മുന്നോട്ടുവന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 30 വർഷങ്ങൾക്കു ശേഷം ഇന്നും അവതരണ ശൈലിയും, കഥാപാത്രത്തിന്റെ സ്റ്റൈലിഷ് ലുക്കും ഇന്നും ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമാണ് 1990 ൽ ജോമോൻ എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ സാമ്രാജ്യം. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടർ എന്ന അധോലോക നായക കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

    തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആണ് ജോമോൻ ഈ ചിത്രം ഒരുക്കിയത്. മലയാളത്തിനൊപ്പം സാമ്രാജ്യം തെലുങ്ക് സംസ്ഥാനത്തു ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനാഗ്രഹിച്ചു അന്ന് ബോളിവുഡ് സൂപ്പർ താരം അമിതാബ് ബച്ചൻ മുന്നോട്ട് വന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് നടക്കാതെ പോയി എന്ന് ഇപ്പോൾ വ്യക്തമാക്കുകയാണ് സംവിധായകൻ. ഒട്ടേറെ അധോലോക നായക കഥാപാത്രങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷകരായ മലയാളികൾക് ഏറെ ആവേശവും സന്തോഷവും പകരുന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്.

    വൺ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ൽ പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്. ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു. മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad