സൂപ്പര്‍മൂണ്‍ പ്രതിഭാസം അൽപ്പസമയത്തിനകം!
2020ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കും. 'പിങ്ക് സൂപ്പര്‍മൂണ്‍' എന്നറിയപ്പെടുന്ന ആകാശ വിസ്മയക്കാഴ്ച ഇന്ത്യന്‍ സമയം രാവിലെ രാവിലെ 8.30 ന് ദൃശ്യമാകും. സാധാരണ പൂര്‍ണ ചന്ദ്രനേക്കാൾ 14% വലുപ്പമുള്ളതും 30% പ്രകാശമുള്ളതുമായ സൂപ്പര്‍മൂണിനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകും. ചന്ദ്രന്‍ സഞ്ചാരപഥത്തില്‍ ചലിക്കുമ്പോള്‍ ഒരു പ്രത്യേക സമയത്ത് ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നതാണ് സംഭവം.
No comments
Post a Comment