Header Ads

  • Breaking News

    മോഹൻലാലും സുരേഷ് ഗോപിയും നിരന്തരം വിളിച്ച് ഇവിടുത്തെ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്;ജോർഡാനിലെ ആടുജീവിതം ലൊക്കേഷനിൽ നിന്ന് മനസ്സ് തുറന്ന് ബ്ലെസ്സി


    ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു.

    ഇപ്പോൾ മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ഫോൺകോളുകൾ ഇടയ്ക്ക് തങ്ങളെ തേടിയെത്താറുണ്ട് എന്നും അത് തങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടെന്നും ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലെസി പറയുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു.

    അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്.
    മലയാള സിനിമയിൽ നിന്ന് നിരന്തരം തങ്ങളെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നതും പിന്തുണ നൽകുന്നതും മോഹൻലാൽ, സുരേഷ് ഗോപി, ബി ഉണ്ണികൃഷ്ണൻ, എം രഞ്ജിത്ത്, ഇടവേള ബാബു, അനിൽ എന്നിവരാണെന്നും, അതോടൊപ്പം സർക്കാർ തലത്തിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്നും ബ്ലെസ്സി സൂചിപ്പിച്ചു. ഇത്തരത്തിൽ വിളിക്കുന്നവർ അവർക്ക് ആകുന്ന വിധം തങ്ങളെ സഹായിക്കാറുണ്ടെന്ന് ബ്ലസി പറഞ്ഞു

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad