ഡൽഹിയിലുള്ള കോവിഡ് ബാധിച്ച മലയാളി നേഴ്സുമാരെ നേരിട്ട് ഫോൺ വിളിച്ച് ലാലേട്ടൻ;ശബ്ദസന്ദേശം പുറത്തിറങ്ങി
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. സർക്കാരിന്റെ കൊറോണ പ്രതിരോധന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ സഹകരിക്കുന്ന താരം മോഹൻലാലാണ്. താരം പ്രധാനമന്ത്രി നൽകുന്ന നിർദ്ദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്നു. ഇന്ന് ലോകമെമ്പാടും വിഷു ആഘോഷിക്കുമ്പോൾ ഡൽഹിയിൽ ക്വാറന്റൈനിൽ കഴിയുന്ന നേഴ്സുമാരെ വിളിച്ച് അവരുടെ സുഖ വിവരങ്ങൾ അന്വേഷിച്ച് അവരെ ആശ്വസിപ്പിക്കുകയും ആണ് മോഹൻലാൽ. മാനസിക പിന്തുണ നൽകുവാൻ ആണ് മോഹൻലാൽ വിളിച്ചത് എങ്കിലും തങ്ങൾ നെഞ്ചിലേറ്റിയ താരം തങ്ങളെ വിളിച്ചതിന്റെ സന്തോഷത്തിലാണ് നേഴ്സുമാർ.
ഡൽഹിയിൽ ഉള്ള കോവിഡ് ബാധിച്ച മലയാളി നേഴ്സുമാരായ സ്മിത, സിജി എന്നിവരെ വിളിച്ച് സംസാരിച്ച മോഹൻലാൽ അവരെയും അവരുടെ കുടുംബത്തെയും കുട്ടികളേയും കുറിച്ച് അന്വേഷിച്ച മോഹൻലാൽ അവരാണ് യഥാർത്ഥത്തിൽ വലിയ ഹീറോസ് എന്നും പറഞ്ഞു. ഞങ്ങളൊക്കെ കൂടെയുണ്ടെന്നും ഓരോ നിമിഷവും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് മോഹൻലാൽ പറഞ്ഞു. നഴ്സുമാർ അവരുടെ അവസ്ഥയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ കൊണ്ട് ആവുന്ന വിധത്തിൽ സഹായം എത്തിക്കുമെന്ന ഉറപ്പും മോഹൻലാൽ നൽകുന്നുണ്ട്. ഇതുകൂടാതെ പലസ്ഥലങ്ങളിലും ഫാൻസ് പ്രവർത്തകരെ വിളിച്ച് മോഹൻലാൽ വിശേഷങ്ങൾ അന്വേഷിക്കുന്നുണ്ട്.
No comments
Post a Comment