സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ചിരഞ്ജീവി; ചിത്രം തെലുങ്കിൽ സംവിധാനം ചെയ്യുന്നത് സാഹോയുടെ സംവിധായകൻ !
അഭിനയത്തിനു പുറമേ സംവിധാനത്തിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം പല റെക്കോർഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. അത് 200 കോടി കളക്ഷന്‍ നേടിയ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം മുരളി ഗോപി ആയിരുന്നു രചിച്ചത്.
ചിത്രം വൻ വിജയമായി തീർന്നതിനു പിന്നാലെ അണിയറപ്രവർത്തകർ അതിന്റെ രണ്ടാം ഭാഗമായ എംമ്പുരാനും പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും തിരക്കുകൾ എല്ലാം കഴിഞ്ഞതിനു ശേഷമാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുക. ലൂസിഫറിന്റെ തെലുങ്ക് റിമേക്കാവകാശം മെഗാസ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയിരുന്നു. സിനിമ കണ്ട് ഇഷ്ടമായതിന് പിന്നാലെയാണ് ഈ അവകാശം കരസ്ഥമാക്കിയത്.
നേരത്തെ സംവിധായകന്‍ സുകുമാറാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോഴിതാ സാഹോ സംവിധായകന്‍ സുജിത്ത് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ലൂസിഫര്‍ തെലുങ്കില്‍ സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി തന്നെയാണ് എത്തുന്നത്. ചിരു 153 എന്ന് സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നു. നേരത്തെ തെലുങ്കില്‍ സയ്യിദ് മസൂദായി അഭിനയിക്കാന്‍ പൃഥ്വിരാജിനെ ചിരഞ്ജീവി ക്ഷണിച്ചിരുന്നു എങ്കിലും ചിരഞ്ജീവിയുടെ മകന്‍ രാംചരണിനെ ആ വേഷം ഏല്‍പ്പിക്കാനാണ് പൃഥ്വി പറഞ്ഞത്.
No comments
Post a Comment