ലാലേട്ടനും മമ്മൂക്കയും സമ്മതം മൂളിയിട്ടും ‘ഹലോ മായാവി’ നടക്കാത്തതിന് പിന്നിലെ കാരണം ഇത്…തുറന്ന് പറഞ്ഞ് ഷാഫി
മോഹൻലാൽ നായകനായി എത്തിയ ഹലോ എന്ന ചിത്രവും മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രവും പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത രണ്ടു ചിത്രങ്ങളാണ്. 2007 ൽ മലയാളത്തിൽ റിലീസ് ചെയ്ത രണ്ട് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായിരുന്നു ഇവ. റാഫി- മെക്കാർട്ടിൻ ടീം ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഹലോ. റാഫി- മെക്കാർട്ടിൻ ടീം രചിച്ചു ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു മായാവി. അതിനു ശേഷം ഹലോ എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രമായ അഡ്വക്കേറ്റ് ശിവരാമനേയും മായാവി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ മഹിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹലോ മായാവി എന്ന ഒരു മൾട്ടിസ്റ്റാർ ചിത്രമൊരുക്കാനും ഷാഫി- റാഫി- മെക്കാർട്ടിൻ ടീം പ്ലാൻ ചെയ്തിരുന്നു എങ്കിലും അത് നടന്നില്ല.
ഇപ്പോൾ അതിനെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ ഷാഫി. ഹലോ മായാവിയുടെ വൺ ലൈൻ കേട്ട് ലാലേട്ടനും മമ്മൂക്കയും സമ്മതം മൂളിയത് ആണെന്നും എന്നാൽ ചിലരുടെയൊക്കെ പിടിവാശി മൂലം അത് നടന്നില്ല എന്നും നടന്നിരുന്നെങ്കിൽ അതൊരു വൻഹിറ്റ് ആകുമായിരുന്നു എന്നും ഷാഫി പറയുന്നു. അതുപോലെതന്നെ മമ്മൂട്ടിച്ചിത്രമായ മായാവിയുടെ രണ്ടാം ഭാഗവും പ്ലാൻ ചെയ്തതാണെന്നും തിരക്കഥയും രചിച്ചിരുന്നു എങ്കിലും പല ബുദ്ധിമുട്ടുകൾ കാരണം അതും നടക്കാതെ പോയി എന്നും ഷാഫി പറയുന്നു.
No comments
Post a Comment