“ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല !!” തന്റെ പഴയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി പാർവ്വതി തിരുവോത്ത്
രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഷൂട്ടിംങ്ങുകൾ എല്ലാം നിർത്തി താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. തങ്ങൾ സമയം എങ്ങനെ ചിലവഴിക്കും എന്ന് പങ്കുവെച്ചുകൊണ്ട് നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ചിലർ ശരീരം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും ചിലർ വീട്ടുജോലികൾ ചെയ്യുന്ന ചിത്രങ്ങളും ചിലർ നൃത്തം ചെയ്ത് സമയം ചിലവഴിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ചിലർ പഴയകാല ഓർമ്മകളിലേക്ക് തിരികെ പോവുകയാണ്. തന്റെ പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.
പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ട് ചെറുപ്പത്തിൽ ക്യാമറ കണ്ടാൽ അപ്പോൾ കരയുന്ന ഒരു കുട്ടിയായിരുന്നു താനെന്ന് താരം പറയുകയാണ്. “ക്യാമറ എനിക്ക് ഭയമായിരുന്നു. അതു കണ്ടാൽ എനിക്ക് കരച്ചിൽ നിർത്തുവാൻ കഴിഞ്ഞിരുന്നില്ല. എന്റെ അടുത്തേക്ക് നീണ്ടു വരുന്ന ഭീകരമായ കണ്ണിനെ പോലെയായിരുന്നു ക്യാമറയുടെ ലെൻസ് എനിക്ക്. നിരന്തരമായ പരിശ്രമത്തിലൂടെ ധൈര്യം സംഭരിച്ച് അമ്മയെ പറ്റിച്ചേർന്നു നിൽക്കാതെ ഞാൻ ഒറ്റയ്ക്ക് ക്യാമറയ്ക്കു മുന്നിൽ നിന്നു. എങ്ങനെയാണ് അവിടെ ആ ചിരി വന്നത്??
സുഹൃത്തുക്കളെ ഞാൻ പറ്റിക്കാപെടൂകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ നിഗൂഢത നിറഞ്ഞ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു!’ ചിത്രം പങ്കുവെച്ച് പാർവതി കുറിച്ചു. പാർവതിയുടെ ചിത്രവും താരം പങ്കുവെച്ച പോസ്റ്റും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിചിത്രമായ ചിരിയാണെങ്കിലും സംഗതി ക്യൂട്ടാണെന്നും അന്നും ഇന്നും ആ കണ്ണുകള്‍ക്ക് ഒരു മാറ്റമില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.
No comments
Post a Comment