Header Ads

  • Breaking News

    സ്റ്റീഫൻ നെടുമ്പള്ളി എനിക്ക് പറ്റിയ കഥാപാത്രം; ലൂസിഫർ റീമേക്കിന് തയ്യാറെടുത്ത് ചിരഞ്ജീവി


    അഭിനയത്തിനു പുറമേ സംവിധാനത്തിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം പല റെക്കോർഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നേടിയത്.

    ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രവും ആ സിനിമ തന്നെയും ഒരു അഭിനേതാവ് എന്ന നിലയില്‍ തന്‍റെ ശൈലിക്ക് യോജിക്കുന്നതാണെന്ന് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്റെ തെലുങ്ക് റിമേക്കാവകാശം മെഗാസ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയിരുന്നു. സിനിമ കണ്ട് ഇഷ്ടമായതിന് പിന്നാലെയാണ് ഈ അവകാശം കരസ്ഥമാക്കിയത്. നേരത്തെ സംവിധായകന്‍ സുകുമാറാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോഴിതാ സാഹോ സംവിധായകന്‍ സുജിത്ത് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    “ആദ്യകാഴ്ചയില്‍ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് അത് സംവിധാനം ചെയ്തിരിക്കുന്ന രീതിയും. കണ്ടപ്പോള്‍ ലൂസിഫര്‍ എനിക്ക് തെലുങ്കില്‍ ചെയ്യണമെന്ന് തോന്നി. പക്ഷേ ലൂസിഫറിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് അതിനകം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പിന്നാലെ അറിഞ്ഞു. എങ്കിലും എനിയ്ക്ക് അത് ചെയ്യണമെന്നുതന്നെ തോന്നി. അതിനാല്‍ റൈറ്റ്‌സ് വാങ്ങി. എന്റെ അടുത്തതോ അതിനടുത്തതോ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരിക്കും”ചിരഞ്ജീവിയുടെ വാക്കുകളാണിവ.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad