Header Ads

  • Breaking News

    തളിപ്പറമ്പ്, വളപട്ടണം സ്റ്റേഷൻ പരിധികളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: ഇനി, പിടിച്ചെടുത്ത വാഹനങ്ങൾ വെക്കാൻ ഇവിടെ സ്ഥലമില്ല! നടപടികൾ ശക്തമാക്കി പോലീസ്


    ലോക്ക് ഡൗൺ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ നിരവധി ഇരുചക്രവാഹനങ്ങളും കാറുകളുമാണ് തളിപ്പറമ്പ്, വളപട്ടണം പോലീസ് സ്റ്റേഷനുകളിലായി കസ്റ്റഡിയിലെടുത്തത്. നൂറിലധികം വാഹനങ്ങൾ പോലീസ് സ്റ്റേഷൻ മുറ്റത്ത് നിറഞ്ഞിരിക്കുകയാണ്.


    കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വിവിധ വിഭാഗങ്ങൾ പ്രതിരോധപ്രവർത്തനങ്ങളുമായി നടക്കുമ്പോഴും ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ വാഹനങ്ങളിൽ കറങ്ങി നടക്കുന്നവർക്കെതിരെയാണ് പോലീസ് നിയമനടപടി കർശനമാക്കിയത്. ഉൾഗ്രാമങ്ങളിൽ അനാദിക്കടകളുണ്ടായിട്ടും സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ടൗണിലെത്തുന്നവർക്ക് പലതവണ മുന്നറിയിപ്പ് നല്കിയിട്ടും വാഹനങ്ങളുടെ എണ്ണം അനുദിനം കൂടിയതാണ് കർശന നടപടിക്ക് പോലീസിനെ പ്രേരിപ്പിച്ചത്.

    ലോക്ക്ഡൗൺ കഴിയും വരെ വാഹനങ്ങൾ വിട്ടുനൽകില്ലെന്നു മാത്രമല്ല കേസും രജിസ്റ്റർചെയ്യുന്നുണ്ട്. പ്രധാന റോഡുകളിലല്ലാതെ പോക്കറ്റ് റോഡുകളിലൂടെ അനാവശ്യമായി വാഹനങ്ങളുമായി യാത്രചെയ്യുന്നവർക്കെതിരെയും അടുത്തദിവസം മുതൽ കർശന നടപടിയുണ്ടാവുമെന്ന് തളിപ്പറമ്പ് എസ് ഐ ശ്രീജിത്ത് കൊടേരിയും വളപട്ടണം ഇൻസ്‌പെക്ടർ എം കൃഷ്ണൻ എന്നിവർ  പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad