ലോക്ക് ഡൗണിൽ കുട്ടികളെ കൈയ്യിലെടുക്കാനുള്ള ടിപ്‌സുകളുമായി നടി മുക്ത
നടി മുക്തയും മകൾ കിയറായും ലോക്ക് ഡൗൺ കാലം രസകരമായ വിദ്യകളുമായി മനോഹരമാക്കുകയാണ്. അതോടൊപ്പം തന്നെ ലോക്ക് ഡൗൺ കാലത്ത് കുട്ടികളെ കൈയിലെടുക്കാനുള്ള കുറുക്കുവഴികളും താരം പങ്ക് വെച്ചിരിക്കുകയാണ്.
www.ezhomelive.com“കുട്ടികൾക്ക് അവരുടെ ഇഷ്ടപ്പെട്ട വിഡിയോകൾ കാണുവാനും ഓൺലൈൻ ഗെയിംസ് കളിക്കുവാനും ഫോൺ കൊടുക്കുന്നതിന് പകരം അവരെ കൊണ്ട് സൈഡ് വോക്ക് ചോക്ക് ഗെയിം പോലെയുള്ള രസകരമായ പ്രവർത്തികൾ ചെയ്യിക്കണം. കൂടാതെ കുക്കിംഗ്, ക്ലീനിങ്, വാഷിംഗ് തുടങ്ങിയ കാര്യങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക. അത് മാതാപിതാക്കളും മക്കളും തമ്മിലുള്ള അകലം കുറക്കുകയും നമ്മളെ ഒരു സുഹൃത്തായി അവർ കരുതുകയും ചെയ്യുന്നതിന് സഹായിക്കും.”
“അവളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുവാൻ ലഭിച്ചതോട് കൂടി അവൾക്ക് വേണ്ടി രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ഒരു ടൈം ടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ചെറുപ്പം മുതലേ ഇങ്ങനെ ഒരു ശീലം വളർത്തിയെടുക്കുന്നതിലൂടെ ഉത്തരവാദിത്വബോധവും സ്വയംപര്യാപ്തതയുമുള്ള ഒരു കുട്ടിയായി വളരുവാൻ അവൾക്ക് അത് ഏറെ സഹായം ചെയ്യും. ഈ ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്ക് ആവശ്യമായ ജീവിതപാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിലൂടെ നല്ല പൗരന്മാരായി അവരെ വളർത്തുവാൻ നമുക്ക് സാധിക്കും.”
No comments
Post a Comment