തടിയനും ഞൊണ്ടികാലനുമായ അയാൾ എന്നോട് സിനിമയിൽ അവസരം ചോദിക്കാൻ വന്നു !! ഞാൻ അയാളോട് പേര് ചോദിച്ചു ; ആരും കേൾക്കാത്ത കഥ തുറന്ന് പറഞ്ഞ് ശ്രീനിവാസൻ
മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ളതും അഭിനയ സമ്പത്ത് ഉള്ളതുമായ നടനാണ് മോഹൻലാൽ . അഭിനയ പാരമ്പര്യം ഒന്നും ഇല്ലായിരുന്നു എങ്കിലും കഠിനപ്രയത്നവും ദൃഢവിശ്വാസവും മൂലം മലയാളസിനിമയുടെ താരസിംഹാസനം മോഹൻലാലിനെ തേടി എത്തുകയുണ്ടായി. സിനിമയിൽ അഭിനയിക്കാൻ വേണ്ടി മോഹൻലാൽ എത്തിയ കഥ രസകരമായി അവതരിപ്പിക്കുകയാണ് നടൻ ശ്രീനിവാസൻ.
ശ്രീനിവാസൻ വാക്കുകൾ ചുവടെ
ഒരു ദിവസം ഞാൻ താമസിക്കുന്ന മുറിയിലേക്ക് നടൻ സുരേഷ് ഗോപിക്കൊപ്പം ഒരു തടിയനും ഞൊണ്ടിക്കാലനുമായ വ്യക്തി കയറിവന്നു. സുരേഷ് ഗോപി എന്നോട് പറഞ്ഞു അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ അവസരം തേടി വന്ന ആളാണ്. ഒരു ബൈക്ക് അപകടത്തിലാണ് കാലിന് പരിക്കേറ്റത്. ഞാൻ അയാളെ ഒന്ന് അടിമുടി നോക്കി. താങ്കൾ നടകത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ല എന്ന് അദ്ദേഹം മറുപടി നൽകി. താങ്കൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം പൂർത്തിയാക്കിയിട്ടുണ്ടോ? ഇല്ല എന്ന് അദ്ദേഹം വീണ്ടും മറുപടി നൽകി. എനിക്കയാളോട് പുച്ഛവും പരിഹാസവും തോന്നി .ഇതുരണ്ടും ഉണ്ടായിട്ടും ഇതുവരെ സിനിമയിൽ അവസരം കിട്ടാത്ത എത്രയോ ആളുകൾ സമൂഹത്തിലുണ്ട്. ഇതിനിടയിലാണ് ഒരാൾ ഇത് ഒന്ന് പോലും ഇല്ലാതെ സിനിമയിൽ അഭിനയിക്കാൻ മോഹവുമായി എത്തിയിരിക്കുന്നത്. ഉടനെ അയാൾ എന്നോട് പറഞ്ഞു നിങ്ങൾ അഭിനയിച്ച മേള എന്ന സിനിമ ഞാൻ കണ്ടു . എനിക്ക് നിങ്ങളുടെ പ്രകടനം വളരെയധികം ഇഷ്ടമായി എന്ന്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം എനിക്ക് അയാളിൽ ഒരു സ്നേഹം ഉളവാക്കി. ഞാൻ അയാളോട് ചോദിച്ചു എന്താണ് സുഹൃത്തേ നിങ്ങളുടെ പേര് എന്ന് . അപ്പോൾ അയാൾ മറുപടി നൽകി എൻറെ പേര് മോഹൻലാൽ എന്നാണ്….
ശ്രീനിവാസന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ പിന്നിട്ട വഴികളുടെ ഒരു നേർക്കാഴ്ച കൂടിയാണ് ഈ വാക്കുകൾ.മരയ്ക്കാർ ആണ് മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രം. ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടത്. മോഹൻലാൽ ആണ് മലയാളം ട്രെയ്‌ലർ പുറത്ത് വിട്ടത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും റിലീസ് ചെയ്തു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
No comments
Post a Comment