‘കരുതലായി’ പോലീസ്: രാവിലെ വാട്സ് ആപ്പ് ചെയ്താല്‍ വൈകിട്ട് സാധനങ്ങള്‍ വീട്ടിലെത്തും
കാസര്‍കോട്:
ഡബിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ക്കു പുറമേ ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും കരുതലായി’ പോലീസ്. ആളുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളും വീട്ടിലെത്തിക്കാന്‍ പോലീസ് തയ്യാറാണെന്നും പോലീസിന്റെ ഈ പദ്ധതി ‘കരുതല്‍’ എന്ന് അറിയപ്പെടുമെന്നും ഐ ജി വിജയ് സാഖറെ അറിയിച്ചു. ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും9497935780,9497980940 രാവിലെ വാട്സ് ആപ്പ് ചെയ്താല്‍ വൈകുന്നേരമാകുമ്പോള്‍ സാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കും. സാധനം കൈപ്പറ്റി ബില്ല് തുക കൃത്യമായി നല്‍കിയാല്‍ മാത്രം മതിയെന്നും ഐ ജി പറഞ്ഞു.
കോവിഡ് 19 നെ പ്രതിരോധിക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും പോലീസും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നിട്ടും നിയന്ത്രണങ്ങള്‍ ലംഘിച്ച് അവശ്യസാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന പലരും പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതൊഴിവാക്കാനാണ് ജില്ലയില്‍ പോലീസ് സാധനങ്ങള്‍ വീട്ടു പടിക്കല്‍ എത്തിച്ച് നല്‍കുന്നതും ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചതും. സാമൂഹ്യ അകലം പാലിച്ച് ജനങ്ങള്‍ പരമാവധി വീട്ടില്‍ തന്നെ ഇരിക്കാന്‍ തയ്യാറാകണമെന്നും ഐ ജി പറഞ്ഞു.
No comments
Post a Comment