Header Ads

  • Breaking News

    തലയുയര്‍ത്തി നിന്ന് ഞാന്‍ പറയും ഇത് നേതാവ്, ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍ !!! മുഖ്യമന്ത്രിയ്ക്ക് കൈയ്യടിച്ച് റോഷന്‍ ആന്‍ഡ്രൂസ്


    ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ താരങ്ങളെല്ലാ സജീവമായിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് വോണ്ട നിര്‍ദ്ദേശങ്ങളും സന്തോഷങ്ങളുമെല്ലാം താരങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പ്രേക്ഷകര്‍ക്കായി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്.

    പൊരുതുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത യുദ്ധകാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്, എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓണ്‍ ചെയ്യുന്നത് ‘ ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ” എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ് എന്ന് അദ്ദേഹം എഴുതി. മാത്രമല്ല ഒരിക്കല്‍ പോലും പതറാതെ ‘ സര്‍ക്കാര്‍ ഒപ്പമല്ല മുന്‍പിലുണ്ട്” എന്നദ്ദേഹം പറയുമ്പോള്‍ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നുവന്നും അദ്ദേഹം എഴുതി

    കുറിപ്പ് വായിക്കാം:

    അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര,രോഗികളായവരെത്ര എന്ന ആശങ്കയോടെ വാര്‍ത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം .പൊരുതുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത യുദ്ധകാലം .എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓണ്‍ ചെയ്യുന്നത് ‘ ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ” എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ് . ഒരിക്കല്‍ പോലും പതറാതെ ‘ സര്‍ക്കാര്‍ ഒപ്പമല്ല മുന്‍പിലുണ്ട്” എന്നദ്ദേഹം പറയുമ്പോള്‍ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നു.നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നു. ആപല്‍ഘട്ടത്തെ പൊളിറ്റിക്കല്‍ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രം ഒരിക്കല്‍ പോലും പയറ്റാതെ, എതിര്‍ചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീര്‍ത്തിച്ചു, നമ്മുടെ സ്വകാര്യ അഹങ്കാരമായ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കൊപ്പം നമുക്കദ്ദേഹം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ , അത് ലോകം മുഴുവന്‍ മാതൃകയാക്കുമ്പോള്‍ , തലയുയര്‍ത്തി നിന്ന് പറയാന്‍ തോന്നുന്നു; പറയുന്നു- ‘ ഇത് നേതാവ് , ഇത് മുഖ്യമന്ത്രി.. ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍!”

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad