Header Ads

  • Breaking News

    രാജമൗലിക്കൊപ്പം ആദ്യമായി ലാലേട്ടൻ ! രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം രൗദ്രം രണം രുദിരത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ ?


    300 കോടി ബഡ്ജറ്റിൽ രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർ ആർ ആർ. രൗദ്രം രണം രുദിരം ( ആര്‍ആര്‍ആര്‍) എന്നാണ് ചിത്രത്തിന്റെ പേര്. ബാഹുബലിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ജൂനിയര്‍ എൻ.ടി.ആര്‍., രാംചരണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം പറയുന്നത് 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ്. ചിത്രത്തിൽ മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മോഹൻലാലും അഭിനയിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ജൂനിയർ എൻ.ടി.ആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവിന്റെ വേഷത്തിലാകും ചിത്രത്തിൽ മോഹൻലാൽ എത്തുക എന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചില തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.


    വാർത്ത ശരി വെക്കുക ആണെങ്കിൽ ജൂനിയർ എൻ.ടി ആറിനൊപ്പമുള്ള മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമാകും ഇത്. നേരത്തെ 2016ൽ പുറത്തിറങ്ങിയ ജനത ഗ്യാരേജിൽ ഇരുവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രം രണ്ട് ദേശീയ അവാർഡുകളും സ്വന്തമാക്കിയിരുന്നു.

    ബാഹുബലി എന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകൾ തന്നെയാണ് ഈ ചിത്രത്തിലും പ്രവർത്തിക്കുന്നത്.
    രാംചരന്റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാറും, പ്രൊഡക്‌ഷൻ ഡിസൈനിങ് സാബു സിറിലും, കഥ വി. വിജയേന്ദ്ര പ്രസാദും, സംഗീതം കീരവാണിയും, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹനനും, എഡിറ്റിങ് ശ്രീകർ പ്രസാദും, കോസ്റ്റ്യൂം രാമ രാജമൗലിലും നിർവഹിക്കുന്നു. രണ്ട് യഥാർത്ഥ പോരാളികൾ ഉള്ള ഒരു സാങ്കൽപ്പിക കഥയാണ് ഇത് എന്നാണ് രാജമൗലി ചിത്രത്തെക്കുറിച്ച് പറയുന്നത്. ഒരു കാര്യവും ചെറിയരീതിയിൽ ചെയ്യുവാൻ ആഗ്രഹിക്കാത്ത ഒരാളാണ് താനെന്നും അതിനാലാണ് ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്നതെന്നും രാജമൗലി പറയുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad