Header Ads

  • Breaking News

    ഭര്‍ത്താവ് നിരപരാധി, സത്യം പുറത്തുവന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരും; പാലത്തായി പീഡനക്കേസ് പ്രതിയുടെ ഭാര്യ


    കണ്ണൂര്‍: 
    പാലത്തായില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ പിടിയിലായ അധ്യാപകനും നേതാവുമായ പത്മരാജന്റെ ഭാര്യ ഡിജിപിക്ക് നിവേദനം നല്‍കി. കേസിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിയുടെ ഭാര്യ ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും കേസ് ഭര്‍ത്താവിന് എതിരെ കെട്ടി ചമച്ചത് ആണെന്നും കേസിനു പിന്നില്‍ വലിയ ഗൂഢാലോചന ആണ് നടന്നതെന്നും പത്മരാജന്റെ ഭാര്യ വി വി ജീജ വെള്ളിയാഴ്ച ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ രണ്ടുമക്കയുടെ അമ്മയായ തനിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും അവര്‍ പറയുന്നു.
    കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ദിവസങ്ങളില്‍ ഭര്‍ത്താവ് സ്കൂളില്‍ പോയിട്ടില്ല. മൊബൈല്‍ ഫോണിന്‍റെ ലോകേഷന്‍ അടക്കം പരിശോധിച്ചാല്‍ അത് വ്യക്തം ആകും. മാത്രമല്ല ക്ലാസ്സ് മുറിയില്‍ നിന്നും രണ്ടര മീറ്റര്‍ അകലെയുള്ള ശുചിമുറിയില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ചു എന്നത് ബാലിശമായ ആരോപണം ആണെന്ന് ആര്‍ക്കും മനസ്സിലാകും. അതിനാല്‍ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ സത്യം പുറത്തു വരികയുള്ളൂ എന്നും പരാതിയില്‍ പറയുന്നു.

    മാത്രമല്ല പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ നവ മാധ്യമങ്ങളായ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിക്കണം. നിഷ്പക്ഷമായ രീതിയിലുള്ള അന്വേഷണത്തെ വേണം അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയും, നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം കൂടി അന്വേഷണത്തിനു തേടണമെന്നും ജീജ പരാതിയില്‍ ആവശ്യപ്പെടുന്നു.സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച്‌ വാര്‍ത്ത ചെയ്യുന്നതും ഈ കേസിനെ അട്ടിമറിക്കാനാണെന്നും, പണം നല്‍കി വാര്‍ത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്..
    നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ എനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരേണ്ട അവസ്ഥയാണ് എന്നും ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad