നിങ്ങളെ പോലെയുള്ളവരെയാണ് രാജ്യത്തിന് വേണ്ടത്;മമ്മൂട്ടിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ് !!
ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് ടോർച്ചോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിച്ച് കൊറോണ ക്കെതിരെ പ്രതികരിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇതിനെതിരെ നിരവധി പ്രതികരണങ്ങളും ട്രോളുകളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതിനോടുള്ള തന്റെ പിന്തുണ അറിയിച്ചുകൊണ്ട് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ഇപ്പോൾ മമ്മൂട്ടിക്ക് നന്ദി അറിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. ഇതിൽ പൂർണ്ണ പിന്തുണ അറിയിച്ച് താരം എല്ലാവരോടും അതിൽ പങ്കെടുക്കുവാനും ആഹ്വാനം ചെയ്യുന്നു.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
‘കോവിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഇൗ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർഥനപ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെ സാഹോദര്യത്തിന്റെയും പ്രതീകമായ ഇൗ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’ മമ്മൂട്ടി പറഞ്ഞു.
ട്വിറ്ററിൽ താങ്ക്യൂ മമ്മൂട്ടി എന്ന് രേഖപ്പെടുത്തി കൊണ്ടാണ് നരേന്ദ്രമോദി നന്ദി അറിയിച്ചത്. ഐക്യത്തിനും സാഹോദര്യം നിലനിര്‍ത്തുന്നതിനും താങ്കളുടേത് പോലുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 9പിഎം9മിനിറ്റ് എന്ന ഹാഷ് ടാഗും പ്രധാനമന്ത്രി ഒപ്പം നൽകിയിട്ടുണ്ട്.
www.ezhomelive.com
No comments
Post a Comment