Header Ads

  • Breaking News

    ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്‍,കള്ളന്‍… എന്ന് വിളിക്കാന്‍ തോന്നില്ലേ;പ്രധാനമന്ത്രിക്കെതിരെ ഹരീഷ് പേരടി


    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ജനങ്ങളെ രാവിലെ 9 മണിക്ക് സന്ദേശം അറിയിച്ചു. അദ്ദേഹം നൽകിയ സന്ദേശത്തോട് പ്രതികരിക്കുകയാണ് പ്രശസ്ത നടൻ ഹരീഷ് പേരടി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് ടോർച്ചോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ‘ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്‍,കള്ളന്‍… എന്ന് വിളിക്കാന്‍ തോന്നില്ലേ….?’ എന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്.

    ഇതിനെതിരെ പ്രതികരിച്ച നിരവധി വ്യക്തികൾ രംഗത്തെത്തിയിട്ടുണ്ട്. ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണമെന്ന് പരിഹസിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

    ‘പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം.’ ‘NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന്, കമ്മിറ്റി.’–എങ്ങനെയാണ് സംവിധായകൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.

    ഈ വിഷയത്തിൽ നടൻ അനിൽ നെടുമങ്ങാട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad