തളിപ്പറമ്പ് താലൂക്കിൽ കടകളിൽ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
തളിപ്പറമ്പ്:
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ സാധനങ്ങളുടെ പൂഴ്ത്തിവെപ്പും വിലകയ്യറ്റവും തടയാൻ കളക്ടർ രൂപീകരിച്ച സ്‌ക്വാഡിന്റെ പരിശോധനയിൽ വിവിധ കടകളിൽ ഏറെ ക്രമക്കേടുകൾ കണ്ടെത്തി.
അമിതലാഭത്തിൽ സാധനങ്ങൾ വിറ്റവരെ പരിശോധനയുടെ തുടക്കത്തിൽ താക്കീത് നൽകി വിട്ടയച്ചിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളിൽ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
ചാണോകുണ്ടു, കരുവഞ്ചാൽ,ആലക്കോട്,കാർത്തിക പുരം തുടങ്ങിയ ഭാഗങ്ങളിലായിരുന്നു സംഘം പരിശോധിച്ചത്. തളിപ്പറമ്പ മാർക്കറ്റ്, ഹൈവേ ,മന്ന, പുഷ്പഗിരി ഭാഗങ്ങളിൽ 31 കടകൾ പരിശോധിച്ചതിൽ 24 എണ്ണത്തിൽ ക്രമകേട് കണ്ടെത്തിയിരുന്നു.
വിളക്കന്നൂർ,നടുവിൽ,എരുവേശ്ശി,ചേമ്പേരി,പയ്യാവൂർ എന്നിവിടങ്ങളിലെ 24 കടകളിൽ 18 എണ്ണത്തിൽ ക്രമകേട് കണ്ടെത്തി.ധർമശാല, കോൾമോട്ട ഭാഗങ്ങളിലെ ഒൻപതു കടകളിലും പയ്യന്നൂർ പരിസരം എട്ടികുളം,കുഞ്ഞിമംഗലം, വെങ്ങര, പട്ടുവം,മുയ്യം,ഇരിക്കൂർ പ്രദേശങ്ങളിലെ 120 ലേറെ കടകളിലും ക്രമകേടുകൾ കണ്ടെത്തി.
നടപടികൾ തുടരുമെന്നു താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.താലൂക്ക് സപ്ലൈ ഓഫീസർ,പോലീസ് ഇൻസ്‌പെക്ടർ,ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവരാണ് സ്‌ക്വാഡ് അംഗങ്ങൾ
No comments
Post a Comment