Header Ads

  • Breaking News

    സൂപ്പർ താരം കോവിഡ് ബാധിച്ചു മരിച്ചുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച വ്യക്തിയെ അറസ്റ്റ് ചെയ്ത് കേരള പൊലീസ് !! കൈയടിയുമായി സോഷ്യൽ മീഡിയ


    കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചു എന്ന പേരിൽ വ്യാജ വാർത്ത പുറത്ത് വിട്ടത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു. സമീർ എന്ന വ്യക്തിയാണ് മോഹൻലാലിന്റെ ഒരു ചിത്രത്തിലെ ഒരു രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയത്. കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പികരുത് എന്ന് നേരത്തെ സർക്കാർ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ മോഹൻലാൽ ഫാൻസും രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ഫാൻസിന്റെ ആവശ്യം. ഇപ്പോൾ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് സംബന്ധിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ വിശദീകരണം നൽകിയിട്ടുണ്ട്.

    പോസ്റ്റ് ചുവടെ :

    കോവിഡ് 19: വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

    കോവിഡ് 19 വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർ​ഗോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബി എന്നയാളാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്തകൾ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരിശോധനക്കിടയിൽ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുന്നതാണ്.


    നേരത്തെ കേസിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഫാൻസ് സ്റ്റേറ്റ് സെക്രട്ടറി വിമൽ കുമാർ കുറിച്ച പോസ്റ്റ് വായിക്കാം :

    ഇയാളുടെ പേര്‌ സമീര്‍. 7025878710 അയാളുടെ ഫോൺ നമ്പർ ആണ്‌.
    മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി
    “തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു” എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഇയാൾ ആണ്‌. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad