ഹലോ കോൾ സെന്ററിൽ നിന്നും നിഖില വിമലാണ്; ലോക്ക് ഡൗൺ കാലത്ത് സഹായഹസ്തവുമായി നടി വിമല നിഖിൽ
രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഷൂട്ടിംങ്ങുകൾ എല്ലാം നിർത്തി താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. തങ്ങൾ സമയം എങ്ങനെ ചിലവഴിക്കും എന്ന് പങ്കുവെച്ചുകൊണ്ട് നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ചിലർ ശരീരം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും ചിലർ വീട്ടുജോലികൾ ചെയ്യുന്ന ചിത്രങ്ങളും ചിലർ നൃത്തം ചെയ്ത് സമയം ചിലവഴിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോൾ വ്യത്യസ്തമായ രീതിയിൽ തന്റെ സമയം ചിലവഴിക്കുന്ന നടി നിഖില വിമലിനെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അരവിന്ദന്റെ അതിഥികൾ എന്ന വിനീത് ശ്രീനിവാസൻ നായകനായ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നിഖില വിമൽ.
കൊറോണാ കാലത്ത് സാമൂഹ്യ സേവനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കോൾസെന്ററിൽ ശനിയാഴ്ച എത്തിയ നടി നിഖില വിമൽ അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി വൊളന്റിയറായി സേവനമനുഷ്ഠിച്ചു. അവശ്യസാധനങ്ങൾക്കായി വിളിക്കുന്നവരെ കേട്ടും അവരുമായി കുശലംപറയലുമൊക്കെയായി ഏറെനേരം നടി കോൾ സെന്ററിൽ ചിലവഴിക്കുകയുണ്ടായി. ലോക്ക്ഡൗൺ കാലത്ത് ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിൽ ഇത്തരം കോൾസെന്ററുകളും ഹോംഡെലിവറിയുമെല്ലാം വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇതിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം പങ്കുവെച്ചു.
No comments
Post a Comment