മലയാള സിനിമയിലെ അനുഗ്രഹീത നടൻ ശശി കലിംഗ അന്തരിച്ചു
പ്രശസ്ത സിനിമ താരം കലിംഗ ശശി(വി. ചന്ദ്രകുമാർ) (59) അന്തരിച്ചു. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച് മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് കലിംഗ ശശി എന്നറിയപ്പെടുന്ന വി. ചന്ദ്രകുമാര്‍. അമ്മാവനായ വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിൽ ആദ്യമായി അഭിനയിച്ച അദ്ദേഹം ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് അവസരങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും നാടക രംഗത്തേക്ക് തിരിച്ചു പോവുകയും പിന്നീട് ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയിലേക്ക് തിരിച്ചെത്തി.
ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം വളർത്തി എടുത്തത്. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയതിയാണ്’ എന്ന സിനിമയില്‍ നായകനുമായി ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻറുപ്പി എന്നിവയിൽ അഭിനയിച്ച അദ്ദേഹം , ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
www.ezhomelive.com

No comments
Post a Comment