Header Ads

  • Breaking News

    കാസര്‍കോട്ട് കൊവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീതിയും

    കാസര്‍കോട്: 
    കൊവിഡിന് പിന്നാലെ കാസര്‍കോട്ട് ഡെങ്കിപ്പനി ഭീതിയും. മലയോരമേഖലകളിലാണ് ഇപ്പോള്‍ ഡെങ്കി ഏറെ ഭീഷണി ഉയര്‍ത്തുന്നത്. വര്‍ഷത്തില്‍ നൂറിലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതും ഇവിടെ നിന്നാണ്. നിരവധി പേര്‍ മരണപ്പെട്ട സംഭവവും ഈ മേഖലയിലാണ്. ഏറ്റവുംകൂടുതല്‍ ഡെങ്കിപടരുന്ന ബളാല്‍ പഞ്ചായത്തിനെ ആരോഗ്യവകുപ്പ് ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. 13 പേര്‍ക്ക് ഡങ്കിപ്പനി പിടിപെട്ട സാഹചര്യത്തിലാണിത്. പനി ഇനി പടരാനുള്ള സാഹചര്യമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
    ചെറിയൊരു പ്രദേശത്ത് കൂടുതല്‍പേരില്‍ രോഗം കണ്ടതാണ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇങ്ങനെ വന്നാല്‍ രോഗം പടരാന്‍ സാധ്യത കൂടുതലാണ്. ബളാല്‍ പഞ്ചായത്തിലെ മുണ്ടമാണി, അത്തിക്കടവ് പ്രദേശത്തുള്ളവരാണ് ഡെങ്കിപ്പനി ബാധിതരില്‍ കൂടുതലും. കൊന്നക്കാട്, പടയങ്കല്ല് എന്നിവിടങ്ങലിലും ഡെങ്കിപ്പനി ബാധിതരുണ്ട്. ഇവിടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി.

    No comments

    Post Top Ad

    Post Bottom Ad