മെയ് മൂന്നുവരെ കെഎസ്ഇബി ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല; ബില്‍ ഓണ്‍ലൈനായി അടയ്ക്കാം
സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിനെ തുടര്‍ന്ന് ഈ കാലയളവില്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫിസുകളിലെ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍ തീരുമാന പ്രകാരം ഏപ്രില്‍ 19 വരെ പിഴ കൂടാതെ വൈദ്യുത ബില്‍ അടക്കുവാന്‍ സാവകാശം ഉണ്ടായിരുന്നു, ഇത് മെയ് മൂന്നാം തീയതി വരെ പിഴയോ പലിശയോ കൂടാതെ വൈദ്യുത ബില്‍ തുക അടക്കാവുന്നതാണ്.
ഈ സമയത്തു വൈദ്യുതി ബില്ലടക്കുന്നതിനു താല്പര്യമുള്ളവര്‍ക്ക് കെ എസ് ഇ ബിയുടെ വിവിധ ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ചില ബാങ്കുകള്‍ ഏര്‍പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് മൂന്നു മാസത്തേക്ക് കെ എസ് ഇ ബി വഹിക്കും.
തിരക്കൊഴിവാക്കാനായി ഇപ്പോള്‍ത്തന്നെ വൈദ്യുതി ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടക്കാനുള്ള സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ സംവിധാനങ്ങളകുറിച്ചറിയാന്‍ 1912 എന്ന കാള്‍ സെന്റര്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. ലോക്ഡൗണ്‍ കാലയളവില്‍ ഡിസ്‌കണക്ഷന്‍ ഉണ്ടാകില്ല.
ഹോട് സ്‌പോട് പ്രദേശങ്ങള്‍ ഒഴിവാക്കി ലോ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങ് 20.04.2020 മുതല്‍ എടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
മഴക്കാലത്തിനു മുന്നോടിയായിട്ടുള്ള അറ്റകുറ്റ പണികളും ഏപ്രില്‍ 20ന് ആരംഭിക്കും.പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാവുന്നതാണ്.
ഫോണ് പേ, ഗൂഗിൾ പേ എന്നിവ വഴി കറന്റ് ബില്ലുകൾ അടക്കാൻ ഉള്ള സൗകര്യം ഉണ്ട്.
ഗൂഗിൾ പേ വഴി ബില്ല് അടയ്ക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയൂ
No comments
Post a Comment