Header Ads

  • Breaking News

    “നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്” സോഷ്യൽ മീഡിയ പോസ്റ്റിൽ പരിഹസിച്ച യുവാവിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ


    തൃശൂർപൂരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അതിനുതാഴെ വിമർശനവുമായി എത്തിയ വ്യക്തിക്ക് ഇപ്പോൾ മറുപടി നൽകുകയാണ് ഉണ്ണിമുകുന്ദൻ. ഇതിനു മുൻപ് ഒരു തവണ മാത്രമാണ് നമ്മൾ തൃശ്ശൂർപൂരം റദ്ദാക്കിയിരുന്നതെന്നും അത് ഇന്ത്യ ചൈന യുദ്ധകാലത്ത് ആയിരുന്നു എന്നും അതുപോലെ സമാനമായ ഒരു യുദ്ധ കാലത്തിലൂടെയാണ് നാം ഇപ്പോഴും കടന്നുപോകുന്നത് എന്നുമായിരുന്നു ഉണ്ണിമുകുന്ദൻ കുറിച്ചിരുന്നത്. അതിന് വിമർശനവുമായി എത്തിയ യുവാവ് ചോദിച്ചത് ഇങ്ങനെ ആയിരുന്നു. എന്തിനാ ഇത്ര കഥയുടെ ആവശ്യം. വെറുതെ തൃശൂർപൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാൽ പോരെ.

    ഇതിന് മറുപടിയായി “നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്… അതുകൊണ്ട് രണ്ടു മൂന്ന് വാക്കിൽ ഒതുക്കാൻ പറ്റിയില്ല…
    ഇത് തൃശൂർ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങൾക്ക് അതിന്റേതായ മര്യാദ കൊടുക്കണം…’! … എന്നാണ് ഉണ്ണി കുറിച്ചത്.

    ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

    നമസ്കാരം,

    ലോകമെമ്പാടുമുള്ള പൂര പ്രേമികൾക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂർ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങൾ തീരുമാനം എടുത്തു.
    എന്റെ അറിവിൽ ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.
    ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ കൂടി ആണ്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടത്തിൽ ആണ് നാം.
    അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങൾ വരെ ഈ വിപത്തിനു മുൻപിൽ അടിപതറി നിൽകുമ്പോൾ 130 കോടി ജനങ്ങൾ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുൻ കരുതൽ എടുക്കാൻ ഒരു ഭരണ കൂടം തീരുമാനിച്ചപ്പോൾ അത് വിജയം കാണുന്നതിന്റെ പിൻ ബലം തന്നെ രാജ്യ തലപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും.

    ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സർക്കാരിനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഈ വർഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോൾ അത് ഈ നാട്ടിൽ നിന്നും covid 19 എന്ന മഹാ മാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വർഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂർവാധികം ഭംഗിയായി അടുത്ത വർഷം നമുക്ക് കൊണ്ടാടാൻ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു. 🙏

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad