ആയിരം മൈലുകൾക്ക് അപ്പുറ ആണെങ്കിലും ഒരു ഫ്രിഡ്ജ് ഡോറില്ലെങ്കിലും നമുക്ക് ഒന്നിച്ചിരിക്കാൻ സാധിച്ചല്ലോ;രസകരമായ പോസ്റ്റുമായി സുപ്രിയ പൃഥ്വിരാജ്
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്. താരത്തെ കാണുവാൻ സാധിക്കാത്തതിന്റെ നൊമ്പരങ്ങൾ പങ്കുവെച്ചുകൊണ്ട് ഇപ്പോൾ സുപ്രിയ എത്തിയിരിക്കുകയാണ്. സുപ്രിയയുടെ പോസ്റ്റുകളിൽ എല്ലാം നിറയുന്നത് പൃഥ്വിരാജിനെ കാണുവാൻ സാധിക്കാത്തതിന്റെ വിഷമങ്ങൾ ആണ്.
വേനല്‍മഴയില്‍ അപ്രതീക്ഷിതമായി എത്തിയ മഴവില്ലിന്റെ ചിത്രം കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചിരുന്നു. മരണത്തെയും രോഗത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ അസ്വസ്ഥമായ കാലത്ത്, പുറത്തുവിരിഞ്ഞ ഇരട്ട മഴവില്ല് വരാനിരിക്കുന്നത് മികച്ച സമയങ്ങളാണെന്ന പ്രതീക്ഷയുടെ ഒരു തിളക്കം എനിക്ക് നല്‍കുകയാണ്. ഇത് മുകളില്‍ നിന്നുള്ള അടയാളമാണോ?, ഇപ്പോൾ സുപ്രിയയെ തേടിയെത്തിയ ഫ്രിഡ്ജ് മാഗ്നറ്റിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് സുപ്രിയ. ആയിരം മൈലുകൾക്ക് അപ്പുറ ആണെങ്കിലും ഒരു ഫ്രിഡ്ജ് ഡോറില്ലെങ്കിലും നമുക്ക് ഒന്നിച്ചിരിക്കാൻ സാധിച്ചല്ലോ എന്നാണ് സുപ്രിയ പറയുന്നത്.
No comments
Post a Comment