മമ്മൂട്ടിക്ക് പിന്നാലെ മോഡിക്ക് പിന്തുണയുമായി മോഹൻലാലും;വീഡിയോ കാണാം
ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് ടോർച്ചോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിച്ച് കൊറോണ ക്കെതിരെ പ്രതികരിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇതിനെതിരെ നിരവധി പ്രതികരണങ്ങളും ട്രോളുകളും ഉണ്ടായിരുന്നു. ഇതിനോടുള്ള തന്റെ പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. ഇതിൽ പൂർണ്ണ പിന്തുണ അറിയിച്ച് താരം എല്ലാവരോടും അതിൽ പങ്കെടുക്കുവാനും ആഹ്വാനം ചെയ്യുന്നു. ഇപ്പോൾ നടൻ മോഹൻലാലും ഈ ഉദ്യമത്തിന് പിന്തുണ നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് മോഹൻലാലും പിന്തുണ അറിയിച്ചിരിക്കുന്നത്.
“നമ്മുടെ ദേശം കൊറോണ വൈറസിനെതിരെ ഒരു യുദ്ധം നയിക്കുന്ന ഈ സമയത്ത് ഇതിനെതിരെ അണിനിരക്കുന്ന നമ്മുടെ ഒരു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ ഇന്ന് രാത്രി 9 മണിക്ക് എല്ലാവരും തങ്ങളുടെ വീടുകളുടെ മുൻപിൽ വിളക്കുകൾ കൊളുത്തുവിൻ”,മോഹൻലാൽ പറഞ്ഞു
@narendramodi @PMOIndia @CMOKerala @vijayanpinarayi #Covid_19india #covid19 pic.twitter.com/biX9Yt5WXP
— Mohanlal (@Mohanlal) April 5, 2020
മമ്മൂട്ടിയുടെ വാക്കുകൾ ചുവടെ :
‘കോവിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഇൗ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർഥനപ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെ സാഹോദര്യത്തിന്റെയും പ്രതീകമായ ഇൗ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’ മമ്മൂട്ടി പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. വൈദ്യുതി വിളക്കുകള്‍ അണച്ച്, മൊബൈല്‍, ടോര്‍ച്ച് എന്നിവ ഉപയോഗിച്ച് വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവിലോ നിന്നു വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിന്റെ ഐക്യം തെളിയിക്കാനാണ് ഇത്തരത്തില്‍ വെളിച്ചം തെളിയിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
www.ezhomelive.com
No comments
Post a Comment