ജോർദ്ദാൻ മരുഭൂമിയിൽ നിന്നും ബ്ലെസിയുടെ ഈസ്റ്റർ ആശംസകൾ; ആരോഗ്യവാനായിരിക്കാൻ പ്രേക്ഷകർ
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്. അവര്‍ക്ക് ഭക്ഷണത്തിനോ താമസത്തിനോ വിസാ സംബന്ധമായ കാര്യങ്ങളിലോ ബുദ്ധിമുട്ടുണ്ടാവാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പൃഥ്വിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.
ഇതിനുശേഷം താങ്കളുടെ സുഖ വിവരങ്ങൾ അറിയിച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ ഒരിടവേളയ്ക്കുശേഷം തന്റെ ഫേസ്ബുക്കിലൂടെ ഒരു പോസ്റ്റ് പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ഈസ്റ്റർ വിഭവങ്ങൾ കൈകളിൽ പിടിച്ചു കൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന ബ്ലെസ്സിയുടെ ഒരു ചിത്രമാണ് ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കമന്റ് ബോക്സിൽ ഈസ്റ്റർ ആശംസകളും ഒപ്പം അവർ സുരക്ഷിതരാണോ എന്ന ആശങ്കകളും നിറഞ്ഞിട്ടുണ്ട്.
വേണ്ടി 18 മാസത്തെ വലിയ ഡേറ്റ് ആണ് പൃഥ്വിരാജ് നല്കിയിരിക്കുന്നത്. ചിത്രത്തിലെ നജീബിന്റെ രണ്ട് കാലഘട്ടം അവതരിപ്പിക്കാൻ വേണ്ടിയാണ് ഇത്രയും നീണ്ട ഒരു ഷെഡ്യൂൾ പൃഥ്വിരാജ് മാറ്റി വെച്ചത്.കൊറോണ മൂലം ഷൂട്ടിംഗ് നിർത്തിയതിനാൽ ഇനിയും പൃഥ്വിരാജിന്റെ ഡേറ്റ് നീളും. പൃഥ്വിരാജിന്റെ മറ്റ് തിരക്കുകൾ എല്ലാം തീരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ബ്ലസി ഇത്രയും നാൾ.അമല പോൾ ആണ് നായികയായി വരുന്നത്. എ. ആർ റഹ്മാൻ നാളുകൾക്ക് ശേഷം സംഗീതം നല്കുന്ന മലയാള സിനിമയും ഇതാണ്.
No comments
Post a Comment