Header Ads

  • Breaking News

    ഷാർജയിലെ ഫ്ലാറ്റിൽ കുടുങ്ങിയ മകന്റെ വിവരങ്ങൾ അറിയുവാൻ മോഹൻലാൽ വിളിച്ചു…കരഞ്ഞു പോയി ഞാൻ;മനസ്സ് തുറന്ന് പി ശ്രീകുമാർ


    ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷവും സിനിമയിലെ ദിവസവേതന കാർക്ക് 10 ലക്ഷവും നൽകിയിരുന്നു.

    ഇപ്പോൾ നടനും സംവിധായകനുമായ പി ശ്രീകുമാറിനെ മോഹൻലാൽ ഫോണിലൂടെ വിളിച്ചു നൽകിയ ആശ്വാസത്തെകുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. ഷാർജയിലെ ഫ്ലാറ്റിൽ കുടുങ്ങിയ ശ്രീകുമാറിന്റെ മകന്റെ വിവരങ്ങൾ അറിയുന്നതിന് വേണ്ടിയാണ് മോഹൻലാൽ 20 മിനിറ്റോളം അദ്ദേഹത്തെ വിളിച്ചത്. സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ശ്രീകുമാർ ചോദിച്ചപ്പോൾ നമുക്ക് ഇപ്പോൾ അതിലും ആവശ്യം മനുഷ്യജീവൻ ആണെന്ന് പറഞ്ഞ മോഹൻലാലിന്റെ വാക്കുകളിൽ കരുതലിന്റെ സ്വരമുണ്ടെന്ന് ശ്രീകുമാർ പറയുന്നു. തന്റെ മകനുവേണ്ടി എന്തു സഹായവും ചെയ്യുവാനുള്ള പൂർണ മനസ്സ് മോഹൻലാലിന്റെ വാക്കുകളിൽ ഉണ്ടായിരുന്നുവെന്നും മോഹൻലാലിനോട് സംസാരിച്ചതിനു ശേഷം താൻ കരഞ്ഞുപോയെന്നും ശ്രീകുമാർ പറയുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad