Header Ads

  • Breaking News

    സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 13 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

    സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെ ബാക്കി എല്ലാ ജില്ലകള്‍ക്കും ഇന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

    നാളെ ഒന്‍പത് ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപുണ്‍ ചുഴലികാറ്റ് അതിതീവ്രമായതോടെ കേരളത്തിന്റെ തീര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ചുഴലികാറ്റിന്റെ വികാസവും സഞ്ചാരപാതയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിരീക്ഷിക്കുന്നുണ്ട്.

    അതേസമയം അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും മാഴയ്ക്കും സാധ്യാതയുണ്ട്. 40 മുതല്‍ 50 കി.മീ. വേഗതയില്‍ വരെ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad