Header Ads

  • Breaking News

    കോവിഡ് 19: കണ്ണൂരില്‍ ഒരു കുടുംബത്തിലെ 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    കണ്ണൂര്‍:
    ജില്ലയില്‍ ഇന്നലെ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ധര്‍മ്മടം സ്വദേശികളായ രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്നലെ രോഗം ബാധിച്ചത്. ഇതോടെ ധര്‍മ്മടത്തെ ഒരു കുടുംബത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി.
    വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കുവൈത്തില്‍ നിന്നും രണ്ട് പേര്‍ മസ്‌ക്കറ്റില്‍ നിന്നും നാട്ടിലെത്തിയവരാണ്. 

    മാലൂര്‍ സ്വദേശികളായ ദമ്പതികളാണ് കുവൈത്തില്‍ നിന്നെത്തിയത്. മുഴപ്പിലങ്ങാട്, തളിപ്പറമ്പ് സ്വദേശികളാണ് മസ്‌ക്കറ്റില്‍ നിന്നെത്തിയത്. ബാംഗ്ലൂരില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശിയും മുംബൈയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശിയും ചെന്നൈയില്‍ നിന്ന് വന്ന ഏച്ചൂര്‍ സ്വദേശിയും മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയ ചെറുപുഴ സ്വദേശിയുമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗ ബാധിതര്‍. കണ്ണൂരില്‍ 120 പേര്‍ രോഗവിമുക്തി നേടി. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 12478 പേര്‍ നിലവില്‍ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad