എരിപുരം -വെങ്ങര-മുട്ടം റോഡിന്റെ ടാറിംഗ് പ്രവൃത്തി മെയ് 25നകം പൂർത്തിയാക്കും
എരിപുരം -വെങ്ങര-മുട്ടം റോഡിന്റെ ടാറിംഗ് പ്രവൃത്തി മെയ് 25നകം പൂർത്തിയാക്കും.
എരിപുരം -വെങ്ങര-മുട്ടം- എട്ടികുളം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി ടി.വി.രാജേഷ് എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി. മെക്കാഡം ടാറിംഗ് പ്രവൃത്തി 25 നകം പൂർത്തികരിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കും നിർദ്ദേശം നൽകി. ആദ്യഘട്ട ടാറിംഗ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ലോക് ഡൗണിന്റെ ഭാഗമായി പ്രസ്തുത പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. ഇത് വാഹനയാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ട്ടിച്ചിരുന്നു.... സർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് പ്രവൃത്തി വീണ്ടും പുന:രാരംഭിച്ചത്. രണ്ടാംഘട്ട മെക്കാഡം ടാറിംഗ് പ്രവൃത്തിയാണിപ്പോൾ ആരംഭിച്ചത്. മാറ്റി സ്ഥാപിക്കാനുള്ള ഇലട്രിക്കൽ പോസ്റ്റുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡ്രൈനേജ് ഉൾപ്പടെയുള്ള മറ്റ് പ്രവൃത്തികൾ ജൂൺ ആദ്യവാരം പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. സർക്കാർ 12 കോടി രൂപയാണ് പ്രസ്തുത റോഡ് ഉന്നത നിലവാരത്തിൽ മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് അനുവദിച്ചതെന്ന് എം എൽ എ അറിയിച്ചു. ടി വി രാജേഷ് എം എൽ എയൊടൊപ്പം അനുപമ (പൊതുമരാമത്ത് വകുപ്പ് ഓവർസിയർ ) ,വി വിനോദ്, മുനീർ എം.പി ( കോൺട്രാകട് പ്രതിനിധി) എന്നിവരും ഉണ്ടായി.
No comments
Post a Comment