മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 28 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ.
ഏഴ് ദിവസം മതിയെന്ന കേരള സർക്കാരിന്റെ നിലപാട് തള്ളിയിരിക്കുകയാണ് കേന്ദ്രം. 14 ദിവസം സർക്കാർ നിയന്ത്രണത്തിൽ ക്വാറന്റീൻ അനിവാര്യമാണ്. 14 ദിവസം വീടുകളിൽ ക്വാറന്റീൻ വേണം. സർക്കാർ മേൽനോട്ടത്തിൽ വേണം ക്വാറന്റീൻ.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇളവ് സാധ്യം അല്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകും. ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം നിർദേശങ്ങൾ സാധ്യമല്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
അതേസമയം, രോഗ ലക്ഷണം പ്രകടിപ്പിച്ച എട്ട് പ്രവാസികളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നെടുമ്പാശേരിയിലും കരിപ്പൂർ വിമാനമിറങ്ങിയ പ്രവാസികളെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുന്നത്.
നെടുമ്പാശേരിയിൽ വിമനമിറങ്ങിയ അഞ്ച് പേരെ ഐസൊലേഷനിലേക്ക് മാറ്റി. അഞ്ച് പേരും ആലുവ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുന്നത്. എന്നാൽ രോഗികളെന്ന നിലയിലല്ല ഇവരെ മാറ്റിയതെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൂന്ന് പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് മലപ്പുറം സ്വദേശികളെയും ഒരു വയനാട് സ്വദേശിയേയുമാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
No comments
Post a Comment