ചെറുപുഴയില്‍ മുള്ളന്‍പന്നിയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയുടെ സമ്ബര്‍ക്ക പട്ടികയില്‍ 40 പേര്‍, സെക്കന്ററി കോണ്ടാക്ടില്‍ 128 പേരും
ചെറുപുഴ തട്ടുമ്മല്‍ സ്വദേശിയുടെ സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത് 40 പേര്‍. മുള്ളന്‍പന്നിയെ വെടിവച്ചു കൊന്ന കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലാവുകയും തുടര്‍ന്നു നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത ആളുടെ സമ്ബര്‍ക്ക പട്ടിക തയ്യാറായി.
പ്രാഥമിക സമ്ബര്‍ക്ക പട്ടികയാണ് ഇപ്പോള്‍ തയ്യാറായിട്ടുള്ളത്. സമ്ബര്‍ക്ക പട്ടികയില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് പൊലീസും ആരോഗ്യ വകുപ്പും നല്‍കുന്ന സൂചന. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ 148 ആളുകള്‍ വേറെയുമുണ്ട്.
കോടതി കഴിഞ്ഞദിവസം ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോള്‍ ചികിത്സയിലാണ്.
പൊലീസ് കേസെടുത്തതറിഞ്ഞ് ഇയാള്‍ ഒന്നര മാസത്തോളം ഒളിവിലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ തയ്യാറാക്കിയ പട്ടിക അപൂര്‍ണമാണ്. ഒളിവില്‍ പാര്‍പ്പിച്ചവര്‍ കേസില്‍ കുടുങ്ങുമെന്നതിനാല്‍ സ്വയം വെളിപ്പെടുത്താന്‍ പലരും തയാറാകുന്നുമില്ല. ഇയാളുടെ വീട് സ്ഥിതി ചെയ്യുന്ന ചെറുപുഴ പഞ്ചായത്തില്‍ പ്രാഥമിക പട്ടികയില്‍ 11 പേരും സെക്കന്‍ഡറിപ്പട്ടികയില്‍ 77 പേരുമാണുള്ളത്. ഭാര്യാ വീട് സ്ഥിതി ചെയ്യുന്ന കാങ്കോല്‍ആലപ്പടമ്ബ പഞ്ചായത്തില്‍ പ്രാഥമിക പട്ടികയില്‍ 9ഉം, സെക്കന്‍ഡറിപ്പട്ടികയില്‍ 28 ഉം, പെരിങ്ങോംവയക്കര പഞ്ചായത്തില്‍ പ്രാഥമിക പട്ടികയില്‍ 7 ഉം സെക്കന്‍ഡറിപ്പട്ടികയില്‍ 43 ഉം പേരുമാണ് ഉള്ളത്. ഇയാള്‍ കീഴടങ്ങിയ പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയിലെ ജഡ്ജി ഉള്‍പ്പെടെ 9 പേരും, 3 സിവില്‍ പൊലീസ് ഓഫിസര്‍മാരും പൊലീസ് ഡ്രൈവറും നിരീക്ഷണത്തില്‍ കഴിയുകയാണ്. നിരീക്ഷണത്തില്‍ കഴിയുന്നര്‍ സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരും ഇപ്പോള്‍ ആശങ്കയിലാണ് ദിവസങ്ങള്‍തള്ളിനീക്കുന്നത്
No comments
Post a Comment