5 മണി കഴിഞ്ഞു, ബെവ് ക്യു ആപ്പ് എവിടെയെന്ന് ആളുകൾ;കമ്പനി പേജിൽ പൊങ്കാല
സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള ടോക്കണ്‍ ലഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ബെവ് ക്യു ആപ്പ് അഞ്ച് മണിക്കും പ്ലേസ്റ്റോറില്‍ എത്തിയില്ല. ബെവ് ക്യു ആപ്പ് ഇന്ന് അഞ്ച് മണി മുതല്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്നോളജീസ് അറിയിച്ചിരുന്നത്. ആപ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമാണോയെന്ന് ഇന്ന് വൈകിട്ട് ആറര മുതല്‍ അറിയാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ കമ്പനി പേജിൽ ആളുകളുടെ കമന്റുകൾ തുടങ്ങി.
കമ്പനി പേജ് ഇവിടെ കാണാം..
നാളെ രാവിലെ 9 മണി മുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന തുടങ്ങുമെന്നാണ് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചത്. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവില്‍പ്പന അവസാനിപ്പിച്ച് ബാര്‍, ബിവറേജസ് കൗണ്ടറുകള്‍ പൂട്ടും.
ബെവ്ക്യു ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മദ്യവില്‍പ്പന നടത്തുന്നത്.
മദ്യത്തിന്‍റെ ടോക്കണ്‍ ബുക്കിംഗിനും നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 10 മണി വരെയാകും ടോക്കണ്‍ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവില്‍ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കണ്‍ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാള്‍ക്കും ബാര്‍, ബിവറേജസ്, ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ വഴി മദ്യം വില്‍ക്കില്ലെന്നും ഇത് കര്‍ശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
ഫെയര്‍ കോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള ടോക്കണ്‍ വിതരണത്തിനുള്ള ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ഇവരെ തെരഞ്ഞെടുത്തത് സുതാര്യമായ പ്രക്രിയയിലൂടെയാണ്. 301 ബവ്റിജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്. ഇതിന് പുറമേ, 576 ബാര്‍ ഹോട്ടലുകള്‍ വഴിയും (612 എണ്ണത്തില്‍ 576 ബാര്‍ ഹോട്ടലുകള്‍ക്കാണ് അനുമതി), 360 ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ വഴിയും മദ്യവില്‍പ്പന നടത്തും.
No comments
Post a Comment