Header Ads

  • Breaking News

    പുതിയ ട്രെയിൻ യാത്ര നിർദേശങ്ങൾ നിലവിൽ വന്നു

    ◾️ടിക്കറ്റ് ഓണ്‍ലൈനില്‍ മാത്രം

    യാത്രക്ക് ഏഴുദിവസം മുമ്ബ് മാത്രമേ റിസര്‍വേഷന്‍ തുടങ്ങുകയുള്ളൂ
    ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മാത്രമേ ഉള്ളൂ. ഐ. ആര്‍.സി. ടി. സി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മാത്രമേ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ സാധിക്കുകയുള്ളൂ. യാത്രക്ക് ഏഴു ദിവസം മുന്‍പ് മുതല്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യാം.

    ◾️ടിക്കറ്റ് റദ്ദാക്കിയാല്‍
    ടിക്കറ്റുകള്‍ ലഭ്യമായവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ
     തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ്‌ ബുക്കിങ്ങ് സംവിധാനങ്ങള്‍ ഉണ്ടാവില്ല. ടിക്കറ്റ് റദ്ദാക്കിയാല്‍ പകുതി പണം മാത്രം തിരികെ ലഭിക്കും.

     

    ◾️യാത്രയ്ക്ക് മുമ്ബ് പരിശോധന
    കര്‍ശന സുരക്ഷയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുക.
     യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് സ്റ്റേഷനില്‍ എത്തി പരിശോധകള്‍ക്ക് വിധേയരാവണം.
     രോഗലക്ഷണം ഉള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സ്റ്റേഷനില്‍ എത്തുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ശരീര താപനില പരിശോധിക്കുകയും ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ഡൗണ്‍ലോഡ് ചെയ്യണം. യാത്രയില്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധം

    ◾️പുതപ്പു നല്‍കില്ല
    ഏസി കോച്ചുകള്‍ മാത്രമാണ് ഓടുക. എന്നാല്‍ എ സി കോച്ചുകള്‍ ആണെങ്കിലും താപനില അല്‍പം ഉയര്‍ത്തിവെക്കും. ട്രെയിനുകളില്‍ പുതപ്പ്‌, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവ റെയില്‍വേ നല്‍കില്ല.

     

    ◾️ഭക്ഷണം
    ടിക്കറ്റ് തുകയില്‍ കാറ്ററിംഗ് ചാര്‍ജ് ഉള്‍പ്പെടുത്തില്ല. ഇ-കാറ്ററിംഗ് സംവിധാനവും ഉണ്ടാവില്ല. കുപ്പി വെള്ളവും നിയന്ത്രണങ്ങളോടെ ഭക്ഷണ പദാര്‍ത്ഥങ്ങളും വാങ്ങാന്‍ സൗകര്യമുണ്ടാകും. ടിക്കറ്റുകള്‍ ഉറപ്പാക്കിയ ആളുകളെ സ്റ്റേഷനില്‍ എത്തിക്കാനും കൂട്ടി കൊണ്ട് പോകാനും വാഹനങ്ങള്‍ അനുവദിക്കും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉറപ്പാക്കുകയും ചെയ്യണം. ലക്ഷ്യസ്ഥാനത്ത് എത്തുമ്ബോള്‍ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം.

    ◾️പ്ലാറ്റ് ഫോം ടിക്കറ്റ് നല്‍കില്ല
    സ്‌റ്റേഷനിലേക്കും പുറത്തേക്കും യാത്രക്കാരെ കയറ്റി വരുന്ന വാഹനങ്ങള്‍ ടിക്കറ്റ് കാട്ടിയാലേ കടത്തിവിടൂ. കണ്‍ഫേം ടിക്കറ്റുള്ളവരെയേ സ്‌റ്റേഷനില്‍ പ്രവേശിപ്പിക്കൂ. സ്‌റ്റേഷനില്‍ പ്രവേശിക്കാന്‍ ഇ-ടിക്കറ്റ് മതി. യാത്രികരെ സ്റ്റേഷനില്‍ എത്തിക്കുന്ന ഡ്രൈവറെയും വണ്ടിക്ക് അടുത്തുവരെ അനുവദിക്കും. പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ നല്‍കില്ല.

    No comments

    Post Top Ad

    Post Bottom Ad