കോളജുകൾ ജൂൺ ഒന്നിനു തുറക്കും. റെഗുലർ ക്ലാസുകൾ തുടങ്ങുന്നതുവരെ ഓൺലൈൻ ക്ലാസുകൾ
കോവിഡ് രോഗവ്യാപനം സംബന്ധിച്ച പ്രതിസന്ധി നിലനിൽക്കെ, സംസ്ഥാനത്ത് എല്ലാ കോളജുകളും ജൂൺ ഒന്നിനു തുറക്കും. റെഗുലർ ക്ലാസുകൾ തുടങ്ങുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്താമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് വേണ്ട ക്രമീകരണങ്ങളും പ്രിൻസിപ്പൽമാർ ചെയ്യണം.
സർവകലാശാല പരീക്ഷകൾക്ക് പങ്കെടുക്കാൻ വിദ്യാർഥികൾക്ക് സൗകര്യപ്രദമായരീതിയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണം. ഓൺലൈൻ പഠനരീതിക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ വിക്‌ടേഴ്‌സ് ചാനൽ പോലെ ടി.വി., ഡി.ടി.എച്ച്., റേഡിയോചാനൽ തുടങ്ങിയവ ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും നിർദേശമുണ്ട്.
No comments
Post a Comment