ബെവ്കോയുടെ പേരില്‍ വ്യാജ ആപ്പ് ; ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും
മദ്യം വാങ്ങാനായി ബെവ്ക്യു പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജ ആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം ബെവ്ക്യു എന്ന പേരില്‍ പുറത്തിറക്കുന്ന യഥാര്‍ത്ഥ ആപ്പ് ഇന്ന് രാത്രി പത്ത് മണിക്ക് മുന്‍പ് പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്ന്, ആപ്പ് നിര്‍മ്മിച്ച കമ്പനി വ്യക്തമാക്കി. അഞ്ച് മണിക്ക് മുന്‍പ് ലഭിക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും സാങ്കേതിക തടസം നേരിട്ടിരുന്നു. ഗൂഗിള്‍ റിവ്യു തുടരുകയാണെന്നും ഇതിനാലാണ് ആപ്പിന്റെ റിലീസ് വൈകുന്നതെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം.
No comments
Post a Comment