Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പയ്യന്നൂർ, ചപ്പാരപ്പടവ്, വേങ്ങാട്, തലശ്ശേരി, പാനൂർ, പെരിങ്ങത്തൂർ, പിണറായി, ധർമടം സ്വദേശികൾക്ക്; മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ


    ജില്ലയില്‍ 12 പേര്‍ക്കു കൂടി ഇന്ന് (മെയ് 24) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

    മെയ് 12ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പയ്യന്നൂര്‍ സ്വദേശി 67കാരന്‍, 16ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 434 വിമാനത്തില്‍ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 39കാരന്‍, 20ന് റിയാദില്‍ നിന്നുള്ള എഐ 1912 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ വേങ്ങാട് സ്വദേശി 42കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

    അഹമ്മദാബാദില്‍ നിന്ന് മെയ് ആറിനെത്തിയ ഇപ്പോള്‍ മേക്കുന്നില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശികളായ 31കാരനും 61കാരനും, പാനൂര്‍ സ്വദേശി 31കാരന്‍, ചൊക്ലി സ്വദേശി 47കാരന്‍, 14ന് എത്തിയ പാനൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി 60കാരന്‍, 15ന് രാജധാനി എക്‌സ്പ്രസില്‍ മഹാരാഷ്ട്രയില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴിയെത്തിയ പിണറായി സ്വദേശി 45കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

    44ഉം, 42ഉം 17ഉം വയസ്സ് പ്രായമുള്ള ധര്‍മടം സ്വദേശികളായ മൂന്നു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 178 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

    നിലവില്‍ 10737 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 56 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 42 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 10598 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    No comments

    Post Top Ad

    Post Bottom Ad