Header Ads

  • Breaking News

    വിദേശത്തുനിന്ന്‌ വരുന്നവരുടെ ക്വാറന്റൈൻ : കഴിവില്ലാത്തവർക്ക്‌ സർക്കാർ ചെലവ്‌


    വിദേശത്തുനിന്ന്‌ വരുന്നവരുടെ ക്വാറന്റൈൻ ചെലവ്, അവ താങ്ങാൻ കഴിയുന്നവരിൽനിന്ന്‌ മാത്രമേ ഈടാക്കൂവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അല്ലാത്തവർക്ക്‌ ഇളവ്‌ നൽകും. എന്നാൽ, എല്ലാവരുടെയും പരിശോധന ഉൾപ്പെടെ ചികിൽസാ ചെലവ്‌ സർക്കാർ വഹിക്കും. ഒരു  ആശങ്കയുംവേണ്ട. പാവപ്പെട്ടവരുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കും. ഇതേക്കുറിച്ച്‌ വിശമായ നിർദേശം ഉടൻ ഇറങ്ങും. ആവശ്യത്തിന്‌ ക്വാറന്റൈൻ സൗകര്യം കേരളത്തിലുണ്ട്‌. 
    വിദേശത്തുനിന്നുള്ളവരെ ക്വാറന്റൈൻ ചെയ്യുമ്പോൾ കഴിയുന്നവരിൽനിന്ന്‌ ചെലവ്‌ ഈടാക്കുകയാണ്‌ സർക്കാർ നയം. ഹോം കോറന്റൈനാണ്‌ താൽപ്പര്യം. ഇതിന്‌ പ്രത്യേക ചെലവ്‌ വരില്ല. ഇക്കാര്യത്തിൽ കേന്ദ്ര അനുമതി തേടിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈൻ ചെലവിൽ‌ ആക്ഷേപം ഉന്നയിക്കുന്നവർ കേന്ദ്രം അയച്ച സർക്കുലറുകളും വിദേശത്തുനിന്ന്‌ മടങ്ങുന്നവരിൽനിന്ന്‌ ഒപ്പിട്ട്‌ വാങ്ങുന്ന രേഖയും  വായിച്ചുനോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    പരിശോധന വേണമെന്ന ആവശ്യം കേന്ദ്രം തള്ളി
    കേരളം പ്രവാസികളെ കബളിപ്പിക്കുന്നുവെന്ന കേന്ദ്രസഹ മന്ത്രി വി മുരളീധരന്റെ പ്രസ്‌താവനയ്‌ക്കും മുഖ്യമന്ത്രി മറുപടി നൽകി.  വീടുകളിൽ ക്വാറന്റൈൻ ചെയ്യണമെന്നാണ്‌ സംസ്ഥാനം പറഞ്ഞത്‌. പുറപ്പെടുന്ന സ്ഥലങ്ങളിൽ പരിശോധന വേണമെന്ന്‌ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു.  എന്നാൽ  പരിശോധനയില്ലാതെയാണ്‌ എത്തിക്കുന്നതെന്ന വിവരം ലഭിച്ചു. അതോടെ  നേരെ വീടുകളിൽ നിരീക്ഷണമെന്ന തീരുമാനം‌  മാറ്റി.  ഗർഭിണികൾ , കുട്ടികൾ, പ്രായമുള്ളവർ എന്നിവരെ മാത്രമാണ്‌ വീടുകളിലേക്ക്‌  അയക്കുന്നത്‌.
    പരിശോധനയില്ലാതെയാണ്‌ പ്രവാസികൾ എത്തുന്നതെന്ന വിവരം ആരു നൽകിയെന്ന്‌ ചോദിച്ചവരുണ്ട്‌. എന്നാൽ, ആദ്യ വിമാനത്തിൽ വന്നയാൾക്ക്‌ പിറ്റേ ദിവസം കോവിഡ്‌  സ്ഥിരീകരിച്ചു. അവരെ കുറ്റപ്പെടുത്തുന്നില്ല.  ഉത്തരവാദ സ്ഥാനത്തിരുന്ന്‌ തെറ്റായവിവരം പറയുന്നവർ ഇപ്പോഴും അത്‌ തുടരുന്നു. 
    ഹോം ക്വാറന്റൈൻ വിജയമാണോ പരാജയമാണോ എന്ന്‌ ഇവിടെയുള്ളവർക്ക്‌ അറിയാം. ഏഴ്‌ ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനും ഏഴ്‌ ദിവസത്തെ ഹോം കോറന്റൈനുമാണ്‌ കേരളം തീരുമാനിച്ചത്‌. ഇപ്പോൾ അതേ നിലപാട്‌ കേന്ദ്രവും സ്വീകരിച്ചു. അത്‌  പറ്റില്ലെന്ന നിലപാടായിരുന്നു‌ അന്ന്‌ പലർക്കും‌. മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad