Header Ads

  • Breaking News

    മൊബൈല്‍ നമ്പറുകൾ പതിനൊന്ന് അക്കമാക്കിയേക്കും; ട്രായി

    മൊബൈല്‍ നമ്പറുകള്‍ 11 അക്കത്തിലേക്ക് മാറിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ലൈനുകളില്‍ നിന്ന് മൊബൈല്‍ നമ്പറുകളിലേക്ക് വിളിയ്ക്കുമ്പോൾ 0 കൂടെ ചേര്‍ക്കണമെന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനം. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ഉപയോഗിയ്ക്കുന്ന ഡോംഗിളുകള്‍ക്ക് നല്‍കുന്ന നമ്പറുകളും മാറിയേക്കും. 13 അക്ക നമ്പറുകൾ  ഡോംഗിളുകള്‍ക്ക് നല്‍കും. നിലവില്‍ 10 അക്ക നമ്പറുകളാണ് ഉപയോഗിയ്ക്കുന്നത്. ടെലികോം മേഖലയില്‍ ഏകീകൃത നമ്പര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം. ലാന്‍ഡ് ലൈന്‍, മൊബൈല്‍ സര്‍വീസ് നമ്പറുകള്‍ അനുവദിയ്ക്കുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ സഹായകരമാകും. ഇതിന്റെ ഭാഗമായാണ് നടപടി. ഇത് രാജ്യത്ത് നിലവിലെ മൊബൈല്‍ നമ്പറുകള്‍ മാറുന്നതിന് കാരണമായേക്കും എന്നും സൂചനയുണ്ട്. പുതിയ നമ്പറുകള്‍ക്ക് തുടക്കത്തില്‍ 9 എന്ന നമ്പര്‍ കൂടീ അധികം വേണ്ടി വന്നേക്കും. ഇതുവരെ എസ്.ടി.ഡി കോളുകള്‍ക്കാണ് 0 ചേര്‍ക്കേണ്ടി വന്നിരുന്നതെങ്കില്‍ മൊബൈല്‍ നമ്പറിനും ഇത് ബാധകമാക്കാനാണ് നീക്കം.

    No comments

    Post Top Ad

    Post Bottom Ad