Header Ads

  • Breaking News

    നിവിനും ധ്യാനും അജുവും വീണ്ടും ഒന്നിച്ച് ? പുതിയ ചിത്രത്തിന്റെ ഒരുക്കാമോ ഇതെന്ന് ആരാധകർ


    നിവിൻ പോളി, നയൻതാര അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച നിവിൻപോളി-ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. മികച്ച പ്രതികരണം നേടിയെടുത്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. വിശാഖ് സുബ്രഹ്മണ്യത്തിനോട് ചേർന്ന് അജുവർഗീസ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോൾ അജു വർഗീസിന് പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചാവിഷയമാകുന്നത്. ചിത്രത്തിന് അടിയിൽ കൊടുത്ത കുറിപ്പാണ് പ്രേക്ഷകരിൽ പലവിധ ചിന്തകൾ ഉണർത്തുന്നത്.

    നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും ഒപ്പം ഉള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് പുതിയത് എന്തോ പ്ലാൻ ചെയ്യുകയാണ് എന്ന അടിക്കുറിപ്പും ഒരു ഓംലൈട്ടിന്റെ ഇമോജിയും ആണ് നൽകിയിരിക്കുന്നത്. ഈ പോസ്റ്റിന് പിന്നാലെ നിരവധി സംശയങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ആണ് ആരാധകർ എത്തിയത്. ലവ് ആക്ഷൻ ഡ്രാമ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും പുതിയ കഥ റെഡിയായോ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് എത്തുന്നത്. ഇതിനോടൊപ്പം ചില രസകരമായ കമന്റുകളും എത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് പാചകം ചെയ്യുവാൻ ആണ് പ്ലാൻ എങ്കിൽ ബക്കറ്റ് ചിക്കൻ ആണ് ഏറ്റവും നല്ലതെന്ന് കമന്റ് ചെയ്ത വ്യക്തിയോട് ആ പ്ലാൻ നല്ലതാണെന്നും പക്ഷേ ഈ കൂടിക്കാഴ്ചയ്ക്ക് സമയം കുറവാണെന്നും അജുവർഗീസ് പറഞ്ഞു.

    നിവിൻ പോളിയുടെ തടി കുറഞ്ഞോ വിനീത് ശ്രീനിവാസനെ മിസ്സ് ചെയ്യുന്നു തുടങ്ങി നിരവധി കമന്റുകൾ എത്തുന്നുണ്ട്. അതേസമയം അജു വർഗീസിന്റെ ചിത്രം വിമർശനങ്ങൾക്കും ഇരയാകുന്നുണ്ട്. ഫോട്ടോയിൽ മൂന്നുപേരും സാമൂഹിക അകലം പാലിച്ചില്ലെന്നും ശരിയായി മാസ്ക് ധരിച്ചില്ല എന്നും ചിലർ പറയുമ്പോൾ ശരിയായരീതിയിൽ മാസ്ക് ധരിച്ച് മാതൃകാപരമായ ഒരു സെൽഫി കാഴ്ചവെച്ച ധ്യാൻ ശ്രീനിവാസന് അഭിനന്ദനങ്ങളും ചിലർ നൽകുന്നുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad