വിവാഹത്തിനുടുത്ത ഷർട്ടും മുണ്ടും സാരിയുമെല്ലാം ഒപ്പിച്ചുതന്നത് രാജീവ് രവി;മനസ്സ് തുറന്ന് മണികണ്ഠൻ
ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം മരിച്ചടക്കുകൾ എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി മണികണ്ഠൻ നടത്തി. . മരട് സ്വദേശിയായ അഞ്ജലിയെ അദ്ദേഹം വിവാഹം ചെയ്തിരുന്നു തൃപ്പൂണിത്തറയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ആശംസകൾ അറിയിച്ച് എത്തിയ നടി സ്നേഹ ശ്രീകുമാർ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ലോക്ഡൗണിന്റെ ഭാഗമായി തുണിക്കടകൾ പൂട്ടിക്കിടന്നപ്പോൾ വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് തന്റെ ആശാൻ രാജീവ് രവിയായിരുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു.‘വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു, അവരുടെ വീട് അദ്ദേഹത്തിന്റെ വീട്ടിനടുത്തായിരുന്നു. അവിടെ നിന്നാണ് വസ്ത്രങ്ങൾ ലഭിച്ചത്. അത് വലിയ അനുഗ്രഹമായിരുന്നു. വിവാഹത്തിന് മേക്കപ്പ് ചെയ്തത് റോണക്സ് ആണ്. അങ്ങനെ ഒരുപാട് പേർ സഹായിച്ചു.’എന്നാണ് വസ്ത്രങ്ങളെ കുറിച്ച് മണികണ്ഠൻ പായുന്നത്.
‘മമ്മൂക്കയുടെ വിഡിയോ കോൾ വന്നപ്പോൾ സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയായി പോയി. ലാലേട്ടൻ ആദ്യം വിളിച്ചപ്പോൾ ഞങ്ങൾ കണ്ടില്ല, വീട്ടിലാരോ ഫോണെടുത്ത് ഞങ്ങൾ തിരക്കിലാണെന്നു പറഞ്ഞു. പിന്നെ തിരിച്ചുവിളിച്ചപ്പോൾ ഒരുപാട് സ്നേഹത്തോടെയാണ് ലാലേട്ടനും ഞങ്ങളോട് സംസാരിച്ചതും ഞങ്ങളെ അനുഗ്രഹിച്ചതുമൊക്കെ.’
‘വിവാഹം ഇങ്ങനെ ചെറിയൊരു പരിപാടിയിൽ ഒതുങ്ങിയതിൽ വിഷമമുണ്ട്. കാരണം ഞങ്ങളുടെ വിവാഹം കാണണമെന്ന് ആഗ്രഹിച്ച ഒരുപാട് സ്വന്തക്കാർ, സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മണി മാമന്റെ കല്യാണം കൂടാൻ കുഞ്ഞു ഷൂ മേടിച്ചിരുന്ന കുഞ്ഞുങ്ങൾ ഉണ്ട്. എന്നിരുന്നാലും ഈ സമയത്ത് നാടിനൊപ്പം നീങ്ങുന്നു, ഈ സാഹചര്യത്തിൽ ഒരു ൈക എനിക്കും സർക്കാരിന് കൊടുക്കാൻ സാധിച്ചു. വിവാഹമൊക്കെ നീട്ടിവച്ചാൽ ചെറിയൊരു വാക്ക് മതി നീണ്ടുപോകാനും തള്ളിപ്പോകാനും.’–മണികണ്ഠൻ പറഞ്ഞു.
No comments
Post a Comment