Header Ads

  • Breaking News

    കൊറോണ; കണ്ണൂരില്‍ സ്ഥിതി ഗുരുതരം; ട്രിപ്പിള്‍ ലോക്ക് ഡൗണിന് സാധ്യത

    കണ്ണൂര്‍
    സംസ്ഥാന ശരാശരിയുടെ ഇരട്ടിപ്പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ച കണ്ണൂരില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍. ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.ധര്‍മ്മടത്തെ ഒരു കുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ട് പേര്‍ക്കും രോഗം ബാധിച്ചിരുന്നു. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ 
    വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം വൈറസ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്.
    കണ്ണൂരില്‍ ചികിത്സയിലുള്ള 93 കൊറോണ രോഗികളില്‍ 25 ലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 25 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിലവില്‍ കൊറോണ ഹോട്ട്‌സ്‌പോട്ടുകളാണ്. വരുന്ന രണ്ട് ദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും.
    സംസ്ഥാന ശരാശരിയുടെ ഇരട്ടി ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ പകര്‍ന്നതോടെ പഴയ രീതിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കലല്ലാതെ വേറെ വഴിയില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

    No comments

    Post Top Ad

    Post Bottom Ad