ഉത്രയുടെ മരണം കൊലപാതകം: ഭര്‍ത്താവ് കുറ്റം സമ്മതിച്ചു
അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ ഉത്ര(25) കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പ് കടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഉത്രയുടെ ഭര്‍ത്താവ് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
സൂരജിന്റെ സുഹൃത്ത് പാമ്പുപിടുത്തക്കാരന്‍ സുരേഷിനേയും മറ്റൊരു ബന്ധുവിനേയും അറസ്റ്റ് ചെയ്യും. സുരേഷാണ് 10000 രൂപയ്്ക്ക് സൂരജിന് പാമ്പിനെ വിറ്റത്. സുഹൃത്തിന്റെ പങ്ക് വ്യക്തമല്ല.
അഞ്ചല്‍ സ്വദേശിയായ ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പുകടിയേറ്റത്. മാര്‍ച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. ശേഷം സ്വന്തം വീട്ടില്‍ ചികിത്സയില്‍ കഴിയവെയാണ് രണ്ടാമതും പാമ്പുകടിയേല്‍ക്കുന്നതും മരിക്കുന്നതും. അന്ന് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു.
ജനലുകളും വാതിലുകളും അടച്ചിട്ട എസി മുറിയില്‍ പാമ്പ് എങ്ങനെ കയറിയെന്ന സംശയത്തോടെയാണ് വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
No comments
Post a Comment