ആരോഗ്യജാഗ്രതയുടെ ഭാഗമായി ഏഴോം ഗ്രാമ പഞ്ചായത്ത് ,ഏഴോംപ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം02.05.2020 നെരുവമ്പ്രം ടൗണിൽ നിർവ്വഹിച്ചു .കൊവിഡ്- 19 ഭീതിയുടെ പശ്ചാത്തലത്തിൽ സമൂഹിക അകലം പാലിച്ചുകൊണ്ടും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഡി വിമല ,വൈസ് പ്രസിഡണ്ട് ശ്രീ.സി.ഒ പ്രഭാകരൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പി.പി റീത്ത ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഐ.വി ഉഷ .ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ മധു എന്നിവർ നേതൃത്വം നൽകി. ഭരണ സമിതി അംഗങ്ങൾ , വ്യാപാരി സംഘടന പ്രതിനിധികൾ , ജെഎച്ച് ഐ മാർ ജെ പി എച്ച് എൻമാർ ,ആശാ വർക്കർമാർ ,സന്നദ്ധ വളണ്ടിയർമാർ ,തൊഴിലുറപ്പ് തൊഴിലാളികൾ ,പൊതു പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പഞ്ചായത്തിലെ മുഴുവൻ പൊതു സ്ഥലങ്ങളും ടൗണകളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തന ങ്ങൾ ഏറ്റെടുത്ത് നടത്തും വാർഡ് തലത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് അതത് വാർഡ് ആരോഗ്യ ശുചിത്വ സമിതികൾ നേതൃത്വം നല്കും .മഴയാരംഭത്തിന് മുൻപ് തന്നെ അവരവരുടെ വീടും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുവനാളുകളും പങ്കാളികളാകണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
No comments
Post a Comment