Header Ads

  • Breaking News

    സം​സ്ഥാ​ന​ത്തെ ക​ള്ളു​ഷാ​പ്പു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി


    തി​രു​വ​ന​ന്ത​പു​രം: 
    സം​സ്ഥാ​ന​ത്തെ ക​ള്ളു​ഷാ​പ്പു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം ഷോ​പ്പു​ക​ള്‍ തു​റ​ക്കേ​ണ്ട​ത്. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ​യാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​ന സ​മ​യം.

    ഒ​രാ​ൾ​ക്ക് ഒ​ന്ന​ര ലി​റ്റ​ർ വ​രെ ക​ള്ളു ല​ഭി​ക്കും. ഷാ​പ്പു​ക​ളി​ൽ ഇ​രു​ന്നു കു​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു മാ൪​ഗ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കു​പ്പി​യോ പാ​ത്ര​വു​മാ​യോ എ​ത്തു​ന്ന​വ൪​ക്കു വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാം. ചി​ല ക​ള്ളു​ഷാ​പ്പു​ക​ൾ കു​പ്പി​യി​ൽ ന​ൽ​കും.

    ഒ​രു സ​മ​യം ക്യൂ​വി​ല്‍ അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്ര​മേ ഷാ​പ്പി​ല്‍ അ​നു​വ​ദി​ക്കൂ. ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​സ്ക് നി​ർ​ബ​ന്ധം. ക​ള്ളു വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

    ക​ഴി​ഞ്ഞ ആ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യാ​ണ് ക​ള്ളു​ഷാ​പ്പു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 3,590 ക​ള്ള് ഷാ​പ്പു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്

    No comments

    Post Top Ad

    Post Bottom Ad