ജില്ലയില്‍ അദ്ധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടച്ചുമതല നല്‍കി കളക്ടര്‍ ഉത്തരവിട്ടു
കണ്ണൂര്‍: .
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ റേഷന്‍ കടകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ ഉത്തരവിട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍.ഭക്ഷ്യവിതരണം സുഗമമാക്കാനാണ് പുതിയ തീരുമാനം ജില്ലാ കലക്ടര്‍ സ്വീകരിച്ചത്. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക. ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ മേലുള്ള ചുമതല.
അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളില്‍ നിയമിക്കുക. നിലവില്‍ യുപി തലം വരെയുള്ള അധ്യാപകരെ
നിയമിക്കാനാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.കണ്ണൂര്‍ ജില്ലയിലെ പാട്യം, മാടായി, പാപ്പിനിശ്ശേരി, ചെങ്ങളായി, മുഴുപ്പിലങ്ങാട്, കതിരൂര്‍ ഉള്‍പ്പെടെ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ട 21 ഗ്രാമപഞ്ചായത്തുകളിലാണ് അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ ചുമതല നല്‍കുന്നത്.വാര്‍ഡ് മെമ്ബറും കുടുംബശ്രീ പ്രവര്‍ത്തകരും വീടുകളില്‍ എത്തി കിറ്റ് വിതരണം ചെയ്യണം. അധ്യാപകരുടെ സാന്നിധ്യത്തില്‍ ആയിരിക്കണം കിറ്റ് വിതരണം എന്നും നിര്‍ദ്ദേശമുണ്ട്

കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് കാര്‍ഡ് ഉടമകളില്‍ നിന്ന് യാതൊരുവിധ പ്രതിഫലവും കൈ പറ്റുന്നില്ല എന്ന് പ്രത്യേകം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവിലുണ്ട്. കാസര്‍ഗോഡും വയനാടും നേരത്തെ അധ്യാപകരെ മറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തുന്നതിനാല്‍ അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റിലായിരുന്നു ഇവര്‍ക്ക് ചുമതല
No comments
Post a Comment