Header Ads

  • Breaking News

    ഡോ:കെ.എം.കുര്യാക്കോസ് കണ്ണൂർ ഗവ:മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാൾ

    സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയമിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്ഥാനക്കയറ്റവും 3 പേര്‍ക്ക് സ്ഥലംമാറ്റവും നല്‍കി നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
    കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി പേരാവൂർ തൊണ്ടിയിൽ സ്വദേശി ഡോ. കെ.എം. കുര്യാക്കോസിനെ നിയമിച്ചു.
    നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി പ്രൊഫസറാണ് ഡോ. കെ.എം. കുര്യാക്കോസ്.
    തൊണ്ടിയിലെ പരേതരായ കുടക്കച്ചിറ കെ.ജെ. മാത്യുവിൻ്റെയും എലിസബത്തിൻ്റെയും മകനാണ് സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ മികച്ച ഡോക്ടർക്കുള്ള പുരസ്കാര ജേതാവ് കൂടിയായ ഡോ: കുര്യാക്കോസ്. ഭാര്യ ഡോ: ത്രേസ്യ കോഴിക്കോട് മലബാർ ഐ ഹോസ്പിറ്റലിലെ ഒപ്താൽമോളജി വിഭാഗത്തിലാണ്. മക്കളായ അമല ജർമനിയിലും കരോൾ നെതർലൻഡിലും വിദ്യാർത്ഥികളാണ്.

    No comments

    Post Top Ad

    Post Bottom Ad