ക്യു ആര്‍ കോഡ് പരിശോധന നിര്‍ത്തി; രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക പരിശോധിച്ച് മദ്യം നല്‍കും
ബെവ് ക്യു ആപ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മദ്യം നല്‍കുന്നതിനായി ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പ്പറേഷന്‍. ആപില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോണിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സംവിധാനം നിര്‍ത്തിയാണ് പുതിയ ക്രമീകരണം കൊണ്ടുവന്നത്. സാങ്കേതിക തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പുതിയ സംവിധാനത്തിലേക്ക് മാറിയതെന്നതാണ് സൂചന. ബെവ് ക്യൂ ആപില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പട്ടിക ഔട്ട്‌ലെറ്റുകള്‍ക്ക് കൈമാറും. മദ്യം വാങ്ങാനെത്തുന്നയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ ഈ പട്ടിക പരിശോധിച്ച് മദ്യം നല്‍കും.
ബെവ് ക്യൂ ആപ് പുറത്തിറങ്ങിയതിന് ശേഷം വ്യാപകമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ചൊവ്വാഴ്ചക്കകം കമ്പനിയോട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചിരുന്നു
No comments
Post a Comment